
Air india emergency landing: കൊച്ചി– ഡൽഹി എയർ ഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി; എൻജിൻ തകരാർ? വിമാന ത്തിൽ ഹൈബി ഈഡൻ എംപിയും
Air india emergency landing; കൊച്ചി∙ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ എഐ 504 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. ഞായറാഴ്ച രാത്രി 10.15ന് ബോർഡിങ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. ഇതു തിങ്കളാഴ്ച പുലർച്ചെ 2.45ന് പുറപ്പെട്ടു
വിമാനം തെന്നിമാറിയ വിവരം യാത്രക്കാരിൽ ഒരാളായ ഹൈബി ഈഡൻ എംപി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം അറിയിച്ചത്. എൻജിൻ തകരാറാണ് പ്രശ്നത്തിന് കാരണമായതെന്നു വിമാനജീവനക്കാർ അറിയിച്ചതായി ഹൈബി ഈഡൻ എംപി പറഞ്ഞു.(കടപ്പാട് : മനോരമ ന്യൂസ് )

‘‘10.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ടേക്ക് ഓഫിന് തൊട്ടുമുൻപത്തെ റണ്ണിങ്ങിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റൺവേയിൽ നിന്ന് പാർക്കിങിലേക്ക് മാറ്റി പരിശോധിച്ചു. എൻജിൻ വൈബ്രേഷന് പ്രശ്നം ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. ’’ – ഹൈബി ഈഡൻ പറഞ്ഞു.
Comments (0)