Posted By user Posted On

വിവാഹ സൽക്കാരം: സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിംഗ് തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; നാലു പേർക്ക് പരിക്ക്

കൊല്ലം ∙ സാലഡ് ലഭിക്കാത്തതിനെച്ചൊല്ലി കേറ്ററിംഗ് ജീവനക്കാർ തമ്മിൽ വാക്കുതർക്കം തുടങ്ങി കയ്യാങ്കളിയിലേക്കും നീങ്ങി. നാലു തൊഴിലാളികൾക്ക് പരിക്കേറ്റ സംഭവം കൊല്ലം തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിൽ ആണ് സംഭവം നടന്നത്.

വിവാഹത്തിന് ഭക്ഷണം വിളമ്പിയ ശേഷം തങ്ങളുടെ ഭക്ഷണത്തിനായി ഒരുങ്ങിയ ജീവനക്കാർ തമ്മിലാണ് തർക്കം ഉടലെടുത്തത്. ചിലർക്കു സാലഡ് ലഭിക്കാത്തതിനെ തുടർന്ന് തുടങ്ങിയ വാക്കുതർക്കം കുത്തുപിടിയിലേക്കും പിന്നീട് കൂട്ടത്തല്ലിലേക്കും മാറുകയായിരുന്നു. യുവാക്കൾ ഭക്ഷണ പാത്രങ്ങൾ ഉപയോഗിച്ചാണ് തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ നാലുപേർക്ക് തല ഭാഗത്ത് പരിക്കേറ്റതായും ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായും അധികൃതർ അറിയിച്ചു.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

സംഭവത്തിൽ ഇരുവിഭാഗവും ഇരവിപുരം പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളെയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയുണ്ടാക്കിയവർക്കെതിരെ കേസെടുക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും ഇരവിപുരം എസ്‌എച്ച്‌ഒ ആർ. രാജീവ് വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *