
താഴ്ന്ന് പോയ തലപൊക്കം തിരിച്ച് പിടിക്കാൻ; ഗൾഫ് മേഖലയിൽ ഒന്നാമനാകാൻ പദ്ധതികൾ അവിഷ്ക്കരിച്ച് കുവൈറ്റ് എയർവേയ്സ്
മേഖലയിലെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായി ഉയരാൻ കുവൈറ്റ് ദേശീയ വിമാനക്കമ്പനി പദ്ധതികൾ ആവിഷ്ക്കരിക്കുന്നു.
വരുമാനം വർദ്ധിപ്പിക്കുന്നതിനും എയർലൈനിന്റെ സ്വീകാര്യത ഉയർത്തുന്നതിനുമുള്ള ബോർഡിന്റെ തീരുമാനം അധികൃതർ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു. ഈ മാസം അവസാനം ഒരു എയർബസ് A321neo എത്തും, തുടർന്ന് വർഷാവസാനത്തിന് മുമ്പ് രണ്ട് എയർബസ് A330-900neo വിമാനങ്ങൾ കൂടി എയർപോർട്ടിലേക്ക് എത്തും. എയർപോർട്ടിലെ സേവനങ്ങൾ മെച്ചപ്പടുത്തും.
എയർലൈനിൽ ആധുനികവൽക്കരണം തുടരുന്നു, യാത്രാ സേവനങ്ങളും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും ആഭ്യന്തര കമ്പനികളുമായുള്ള പങ്കാളിത്തം വികസിപ്പിക്കും. ടൂറിസത്തെയും സമ്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന കുവൈറ്റ് വിഷൻ 2035 മായി ഈ ദൗത്യങ്ങളെ യോജിപ്പിക്കും.
2024 മുതൽ എയർലൈൻ കൈവരിച്ച നേട്ടങ്ങൾ
വിമാനത്തിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ ലോകമെമ്പാടും #1 റാങ്ക് (മണി മാർക്കറ്റ് റിപ്പോർട്ട്). മിഡിൽ ഈസ്റ്റ് & ആഫ്രിക്ക മേഖലയിൽ കൃത്യനിഷ്ഠയിൽ മൂന്നാം സ്ഥാനം. 91.13% ഓൺ-ടൈം ഡിപ്പാർച്ചർ നിരക്ക് (സിറിയം, ജൂൺ 2024)
109 എയർലൈനുകളിൽ (എയർ ഹെൽപ്പ്) ആഗോളതലത്തിൽ 20-ാം സ്ഥാനത്തും മിഡിൽ ഈസ്റ്റിൽ അഞ്ചാം സ്ഥാനത്തും. സൗദി എയർലൈൻസുമായുള്ള കോഡ്-ഷെയർ വികസനം. സൗദി റെയിൽവേ കമ്പനിയുമായി (SAR) കരാർ. സാങ്കേതിക ദാതാവായ അമേഡിയസുമായുള്ള സഹകരണം. ജർമ്മൻ ഫ്ലീറ്റ് ഓപ്പറേറ്ററായ ഫ്ലെക്സ്ഫ്ലൈറ്റുമായി കരാർ.
പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗുമായുള്ള സഹകരണം. ഗൾഫ് കപ്പ് സെയ്ൻ 26 ന്റെ ഔദ്യോഗിക എയർലൈൻ എന്ന് നാമകരണം ചെയ്യപ്പെട്ടു. കുവൈറ്റ് എയർവേയ്സിന് നൽകിയ പിന്തുണയ്ക്ക് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്, പബ്ലിക് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി എന്നിവരോട് അധികൃതർ നന്ദി പറഞ്ഞു.

Comments (0)