
സുരക്ഷാ ലംഘനം ; ഷുവൈഖിൽ 63 കടകൾ അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്. പരിശോധനയെ തുടർന്ന് അഗ്നി സുരക്ഷാ പ്രതിരോധ ചട്ടങ്ങൾ ലംഘിച്ച 65 സ്ഥാപനങ്ങൾക്ക് കുവൈത്തിൽ പൂട്ടുവീണു. വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, കുവൈത്ത് മുൻസിപ്പാലിറ്റി തുടങ്ങിയവയുമായി ഏകോപിപ്പിച്ചാണ് ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്റ് പരിശോധന നടത്തിയത്. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ 2 ൽ പരിശോധനാ ക്യാമ്പെയിനും നടത്തുന്നുണ്ട്. അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 92 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും രാജ്യത്ത് ശക്തമായ പരിശോധന തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Comments (0)