Posted By greeshma venugopal Posted On

കുവൈറ്റ് സർക്കാരിന്റെ ഇ വിസ സൗകര്യം ; തെറ്റായ വിവരങ്ങൾ നൽകി ഇ-ടൂറിസ്റ്റ് വിസയിൽ കുവൈത്തിലെത്തിയത് നിരവധി പേർ

കുവൈത്തിലേക്കുള്ള പ്രവേശന നടപടികൾ ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് രീതിയിൽ ലളിതമാക്കിയിട്ടുണ്ടെങ്കിലും, രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി കർശനമായ പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ നടത്തിയ പരിശോധനകളിൽ വ്യാജ രേഖകളും തെറ്റായ വിവരങ്ങളും ഉപയോഗിച്ച് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നേടിയ നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അബ്ദലി അതിർത്തിയിൽ പിടികൂടി. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വ്യാജ താമസാനുമതികൾ (റസിഡൻസി പെർമിറ്റ്) ഉപയോഗിച്ച് വിസ നേടിയ നിരവധി കേസുകൾ പുറത്തുവന്നതോടെയാണ് സുരക്ഷാ ഏജൻസികൾ പരിശോധനകൾ ശക്തമാക്കിയത്.

വിരലടയാള പരിശോധന (ബയോമെട്രിക് ഫിംഗർപ്രിൻറിംഗ്) വഴി മുൻപ് നാടുകടത്തപ്പെട്ടവർ പുതിയ പാസ്‌പോർട്ട് ഉപയോഗിച്ച് പ്രവേശിക്കാൻ ശ്രമിക്കുന്നതും കണ്ടെത്തി. രേഖകളുടെ സാധുതയും കൃത്യതയും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള റസിഡൻസി പെർമിറ്റുകൾ സൂക്ഷ്മമായി പരിശോധിക്കുന്നതായി അധികൃതർ വ്യക്തമാക്കി. അന്തർദേശീയ നെറ്റ്‌വർക്കുകളുടെ സഹായത്തോടെ റെസിഡൻസി പെർമിറ്റുകൾ വ്യാജമായി നിർമ്മിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടി.

സുരക്ഷയും സ്ഥിരതയും ബാധിക്കുന്ന ഏതൊരു കുറ്റകൃത്യത്തെയും പൂർണ്ണമായും തടയും എന്ന നിലപാട് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. ഇലക്ട്രോണിക് വിസ കിട്ടുന്നത് കുവൈത്തിലേക്കുള്ള നേരിട്ടുള്ള പ്രവേശനത്തിന് ഉറപ്പ് നൽകുന്നതല്ലെന്നും യാത്രക്കാരുടെ രേഖകളും തിരിച്ചറിയലും രാജ്യത്ത് എത്തിയ ശേഷം വിശദമായി പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *