
കുവൈറ്റ് ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധന ; രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയം (MoI), സുരക്ഷാ ഡയറക്ടറേറ്റ് അഫയേഴ്സ് സെക്ടർ വഴി, തൈമ, സുലൈബിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് ഇതര രാജ്യക്കാർ അറസ്റ്റിൽ. കുവൈറ്റ് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ എന്നിവയുടെ സഹകരണത്തോടെയാണ് ഇ കാമ്പയിൻ നടത്തിയത്.
സെപ്റ്റംബർ 15 നകം കയ്യേറ്റങ്ങൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ട് നിയമലംഘ നടത്തുന്ന വീടുകൾക്ക് അന്തിമ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അവ പാലിക്കുന്ന പരാജയപ്പെട്ടാൽ ഉപഭോക്ത്യ കരാറിലെ വ്യവസ്ഥകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാത്തരം കയ്യേറ്റങ്ങളും ലംഘനങ്ങളും പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
Comments (0)