
മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 10 വാഹനങ്ങൾ കുവൈറ്റ് മുനിസിപ്പാലിറ്റി നീക്കം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട 10 വാഹനങ്ങൾ, സ്ക്രാപ്പ് മെറ്റൽ, ബോട്ടുകൾ, അനധികൃത വാണിജ്യ കണ്ടെയ്‌നറുകൾ എന്നിവ നീക്കം ചെയ്തു. കൂടാതെ റോഡ് തടസം ഉണ്ടാക്കിയതിന് 25 നിയമലംഘനങ്ങൾ ചുമത്തി.
പൊതു ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാറക് അൽ-കബീർ ബ്രാഞ്ചിലെ പൊതു ശുചിത്വ, റോഡ് തൊഴിൽ വകുപ്പ് റെസിഡൻഷ്യൽ ഏരിയകളിൽ സമഗ്രമായ പരിശോധനകൾ നടത്തി. മൊത്തത്തിലുള്ള ശുചിത്വ നിലവാരം ഉയർത്തുക. റോഡുകളിൽ നിന്നുള്ള എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുക. കണ്ടെയ്നറുകൾക്ക് പുറത്ത് മാലിന്യം തള്ളുന്നത് തടയുക എന്നിവ ലക്ഷ്യം വച്ചായിരുന്നു പരിശോധന. തുടർച്ചയായ ഫീൽഡ് പരിശോധനകളിലൂടെയും മുനിസിപ്പൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിലൂടെയും പൊതുജനാരോഗ്യവും നഗര സൗന്ദര്യവും നിലനിർത്തുന്നതിനുള്ള പ്രതിബദ്ധത മുനിസിപ്പാലിറ്റി വിശദീകരിച്ചു
Comments (0)