
ഇവർക്കൊന്നും ഉറക്കമില്ലേ…. ? ലോകത്ത് ഉറക്കമില്ലാത്ത മനുഷ്യരുടെ കൂട്ടത്തിൽ കുവൈറ്റികളും
ഉറക്കം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്.നമ്മുടെ ഈ വലിയ ലോകത്ത് ശരാശരി ഉറക്ക ദൈർഘ്യം കുറഞ്ഞ ചിലരാജ്യക്കാരുണ്ട്. വിവിധ കാരണങ്ങൾകൊണ്ടാണ് അവരുടെ ശരാശരി ഉറക്ക ദൈർഘ്യം കുറയുന്നത്. ഏറ്റവും കുറഞ്ഞ ഉറക്കമുള്ള രാജ്യങ്ങളിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് കുവൈറ്റ്. ഒരു ദിവസം ശരാശരി 375 മിനിറ്റ് മാത്രം – ഇത് 6 മണിക്കൂറും 15 മിനിറ്റും ആണ്. കുവൈറ്റികൾ ഉറങ്ങുന്നത്. ഏറ്റവും കുറച്ച് സമയം ഉറങ്ങുന്നവരിൽ ഒന്നാം സ്ഥാനക്കാർ ജപ്പാൻകാരാണ്. 5 മണിക്കൂർ 52 മിനിറ്റ്.
സൗദി അറേബ്യ ജപ്പാന് തൊട്ട് പിന്നിലുണ്ട്. 6 മണിക്കൂർ 2 മിനിറ്റാണ് ഇവർ ഉറങ്ങുന്നത്. ദക്ഷിണ കൊറിയക്കാർ – 6 മണിക്കൂർ 2 മിനിറ്റ് ഉറങ്ങുമ്പോൾ ഫിലിപ്പീൻസ്കാർ – 6 മണിക്കൂർ 8 മിനിറ്റ് ഉറങ്ങുന്നു.
വിവിധ ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളെ വിശകലനം ചെയ്ത വേൾഡ് പോപ്പുലേഷൻ റിവ്യൂ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, രാജ്യങ്ങളെ അവരുടെ ദൈനംദിന ശരാശരി ഉറക്ക ദൈർഘ്യം (350 മുതൽ 450 മിനിറ്റ് വരെ) അടിസ്ഥാനമാക്കി 11 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ജപ്പാൻ – 5 മണിക്കൂർ 52 മിനിറ്റ്
സൗദി അറേബ്യ – 6 മണിക്കൂർ 2 മിനിറ്റ്
ദക്ഷിണ കൊറിയ – 6 മണിക്കൂർ 2 മിനിറ്റ്
ഫിലിപ്പീൻസ് – 6 മണിക്കൂർ 8 മിനിറ്റ്
കുവൈറ്റ് – 6 മണിക്കൂർ 15 മിനിറ്റ്
വ്യത്യസ്തമായി, ഏറ്റവും കൂടുതൽ വിശ്രമം ആസ്വദിക്കുന്ന രാജ്യങ്ങൾ ഇവയാണ്:
ന്യൂസിലാൻഡ് – 7 മണിക്കൂർ 27 മിനിറ്റ്
നെതർലാൻഡ്സ് – 7 മണിക്കൂർ 24 മിനിറ്റ്
ഫിൻലാൻഡ് – 7 മണിക്കൂർ 23 മിനിറ്റ്
യുണൈറ്റഡ് കിംഗ്ഡം – 7 മണിക്കൂർ 22 മിനിറ്റ്
ഓസ്ട്രേലിയ – 7 മണിക്കൂർ 20 മിനിറ്റ്
Comments (0)