
കുവൈറ്റിൽ പൊതുഇടങ്ങളിൽ വാഹനം അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഉടമയ്ക്ക് 100 കെഡി പിഴ
കുവൈറ്റ് സിറ്റി : ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പരിസ്ഥിതിക്ക് ദോഷം വരുത്തും. രാജ്യത്തിന്റെ പൊതുദൃശ്യ ഭംഗിയെ ബാധിക്കും. മുന്നറിയിപ്പ് നൽകി കുവൈറ്റ് മുനിസിപ്പാലിറ്റി. ഇങ്ങനെ ചെയ്യുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കും. പിഴകൾ ഒഴിവാക്കാൻ വാഹന ഉടമകൾ പൊതു ഇടങ്ങളിലും തെരുവുകളിലും കാറുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
കൂടാതെ വാഹനം ഉപേക്ഷിക്കുന്ന ഉടമയ്ക്ക് 100 കെഡി പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. വാഹനം നീക്കം ചെയ്യുന്നതുവരെ ഗതാഗത ചെലവുകളും ദിവസേനയുള്ള ജപ്തി ഫീസും കൂടാതെ ഉടമയ്ക്ക് 100 കെഡി പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു. പൊതു ശുചിത്വം നിലനിർത്തുന്നതിനുള്ള പ്രതിബദ്ധത മുനിസിപ്പാലിറ്റി എടുത്തു പറഞ്ഞു. രാജ്യത്തിന്റെ സൗന്ദര്യാത്മകവും പാരിസ്ഥിതികവുമായ നിലവാരം സംരക്ഷിക്കുന്നതിൽ സഹകരിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു. .
Comments (0)