
കുവൈറ്റിലെ വിഷ മദ്യം ദുരന്തം 13 പ്രവാസികൾ മരിച്ചതായി സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രാലയം, നിരവധി പേരുടെ നില ഗുരുതരം
കുവൈറ്റിൽ പ്രാദേശികമായി നിർമ്മിച്ച വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഥനോൾ കലർന്ന ഈ പാനീയം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 63 പേരിൽ 13 പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചുചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്.
31 പേർക്ക് സിപിആർ (CPR) നൽകി. 51 പേരെ അടിയന്തര ഡയാലിസിസിന് വിധേയരാക്കി. 21 പേർക്ക് സ്ഥിരമായോ താൽക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പുകളും തമ്മിൽ ഏകോപനം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)