
ഖത്തറിൽ നേരിയ മഴക്ക് സാധ്യത, ചിലയിടങ്ങളിൽ കാഴ്ച്ച പരിധി കുറയും , വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തുക
ഖത്തറിൽ വാരാന്ത്യത്തിൽ താപനില 34 ഡിഗ്രി സെൽഷ്യസിനും നും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച്ച മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ നേരിയ മഴയും ഉണ്ടാകാം. പല ഭാഗങ്ങളിലും കാഴ്ചപരിധി കുറഞ്ഞിട്ടുണ്ട്. ഇത് വരാന്ത്യത്തിലും തുടർന്നേക്കുമെന്ന് വകുപ്പ് അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തുക.
വെള്ളിയാഴ്ച, വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ദിശയിൽ 3–13 നോട്ട് വേഗതയിൽ കാറ്റ് വീശും. ശനിയാഴ്ച, കാറ്റ് തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറോട്ട് 5–15 നോട്ട് വേഗതയിൽ നീങ്ങും. രണ്ടു ദിവസങ്ങളിലും പകൽ സമയത്ത്, കാറ്റിന്റെ വേഗത 20 നോട്ട് വരെ എത്താം.
തിരമാലകൾ സാധാരണയായി 2 മുതൽ 4 അടി വരെ ഉയരും. എന്നിരുന്നാലും, ചിലപ്പോൾ അവ 7 അടി വരെ ഉയർന്നേക്കാം.
Comments (0)