Posted By greeshma venugopal Posted On

ലൈസൻസില്ലാത്ത ഗാർഹിക റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് പൂട്ട്: യുഎഇയിൽ 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കി

ലൈസൻസില്ലാത്ത വീട്ടുജോലിക്കാരെ നിയമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യുഎഇ അധികൃതർ റദ്ദാക്കി. രാജ്യത്തെ തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് യുഎഇയിൽ ലൈസൻസില്ലാത്ത ഗാർഹിക റിക്രൂട്ട്മെന്റ് ഏജൻസികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കിയത്. അനധികൃത തൊഴിലാളികളെ നിയമിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.

ഈ അക്കൗണ്ടുകൾ ആവശ്യമായ ലൈസൻസുകളില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തതെന്ന് വ്യക്തമാക്കുകയും ചെയ്തു

യുഎഇയിലെ തൊഴിൽ നിയമങ്ങൾ പാലിക്കാത്തതിലൂടെയുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും തടയുക എന്നതാണ് ഈ നടപടികൾ വഴി ലക്ഷ്യമിടുന്നത്. അനധികൃത തൊഴിലാളികൾ ചൂഷണത്തിന് വിധേയരാകാനുള്ള സാധ്യതയും ഇവരെ നിയമിക്കുന്നതിലൂടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടി.

കൂടാതെ ലൈസൻസുള്ളതും അംഗീകൃതവുമായ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി മാത്രമേ ഇടപെടാവൂ എന്നും തൊഴിലുടമകളോടും കുടുംബങ്ങളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. യുഎഇയിലുടനീളമുള്ള പേരുകളും സ്ഥലങ്ങളും ഉൾപ്പെടെയുള്ള ഏജൻസികളുടെ ഒരു ലിസ്റ്റ് കൂടെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *