
rain in uae;ന്യൂനമർദ്ദത്തെ തുടർന്ന് യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്നുമുതൽ കാലാവസ്ഥയുടെ മാറ്റങ്ങൾ ഇങ്ങനെ
rain in uae:അബുദാബി: ന്യൂനമർദ്ദത്തെ തുടർന്ന് യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് കൂടുതൽ സാധ്യത. നാളെ മുതൽ രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
പടിഞ്ഞാറൻ മേഖലയിൽ മൂടൽ മഞ്ഞിന് ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 35 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റിന് സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിൽ ചൂടു കുറയുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ബുധനാഴ്ച രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും മലയോര പ്രദേശങ്ങളിലും മഴയുണ്ടാകും. 45 കിലോ മീറ്റർ വേഗത്തിൽവരെ കാറ്റുവീശാനും ഇടയുണ്ട്. പടിഞ്ഞാറൻ മേഖലയിൽ മൂടൽ മഞ്ഞിന് ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Comments (0)