Posted By greeshma venugopal Posted On

ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ വൻ തീപിടിത്തം

ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപിടിത്തം. ഷാർജ വ്യവസായ മേഖല 10ലെ ഒരു വെയര്‍ഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോ സ്​പെയർ പാർട്​സിന്‍റെ വെയർഹൗസിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്.സ്ഥലത്ത് സിവില്‍ ഡിഫന്‍സ് അതോറിറ്റി ശീതീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തം സംബന്ധിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെ ഷാര്‍ജ സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി സംഘം മറ്റ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. വൈകിട്ട്​ നാലു മണിയോടെയാണ്​ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതെന്നാണ്​​ സമീപവാസികളെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട്​ ചെയ്തു​. വെയർഹൗസിന്​ ചുറ്റം കറുത്തപുക ഉയർന്നത്​ പരിഭ്രാന്തി സൃഷ്​ടിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *