
ദുബൈയിൽ ചികിത്സയിലായിരുന്ന മൂന്നാർ സ്വദേശിയായ മലയാളി യുവാവ് മരിച്ചു
മൂന്നാർ: ദുബൈയിൽ ജോലി ചെയ്ത് വരികയായിരുന്ന മൂന്നാർ സ്വദേശി ഒരു മലയാളി യുവാവ് ശ്വാസകോശ രോഗത്തെ തുടർന്ന് മരിച്ചു. ഇടുക്കി ജില്ലയിലെ മൂന്നാറിൽ പള്ളിവാസൽ സ്വദേശിയായ സാം മഹേഷ് (33) ആണ് ദുബൈയിൽ അന്തരിച്ചത്.
ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. കണ്ണൻദേവൻ കമ്പനിയുടെ റീജിയണൽ ഓഫീസിൽ ഉദ്യോഗസ്ഥനായ മഹേഷ് തിയോഡോർയും ഫ്രീഡയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6
ഭാര്യ: ഷിമോണ (ദുബൈ)
മകൻ: ഷെൽഡൻ ജെഷ് വെൽ
സംസ്കാരം പിന്നീട് നടക്കും എന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിച്ച വിവരം.
Comments (0)