
യു എ യിൽ കോടീശ്വരന്മാരെ തട്ടി നടക്കാൻ വയ്യ; ഓരോ 30 മുതിർന്നവരിൽ ഒരാൾ ശതകോടീശ്വരൻ
2024 ല്‍ യു എ ഇയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വർധനവ് കഴിഞ്ഞ വർഷം യുഎഇയിൽ ഏകദേശം 13000 പുതിയ ശതകോടീശ്വരന്മാർ (ഹൈ-നെറ്റ്-വർത്ത് ഇൻഡിവിജ്വൽസ് – HNWIs) ഉയർന്നുവന്നുവെന്നാണ് യുബിഎസ് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2025 വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ ശതകോടീശ്വരന്മാരുടെ എണ്ണം 240343 ആയി. 2024-ൽ യുഎഇയുടെ ജനസംഖ്യ 385048 വർധിച്ച് ഏകദേശം 11 ദശലക്ഷമായി. 25-54 വയസ്സിനിടയിലുള്ള തൊഴിൽപ്രായത്തിലുള്ള മുതിർന്നവരുടെ എണ്ണം 7.28 ദശലക്ഷമാണ്. ഈ ജനസംഖ്യയിൽ ഓരോ 30 മുതിർന്നവരിൽ ഒരാൾ ശതകോടീശ്വരനാണ് എന്നതാണ് യു എ ഇയുടെ പ്രധാനപ്പെട്ട സവിശേഷത.
2024-ൽ യുഎഇയുടെ ജനസംഖ്യ 385048 വർധിച്ച് ഏകദേശം 11 ദശലക്ഷമായി. 25-54 വയസ്സിനിടയിലുള്ള തൊഴിൽപ്രായത്തിലുള്ള മുതിർന്നവരുടെ എണ്ണം 7.28 ദശലക്ഷമാണ്. ഈ ജനസംഖ്യയിൽ ഓരോ 30 മുതിർന്നവരിൽ ഒരാൾ ശതകോടീശ്വരനാണ് എന്നതാണ് യു എ ഇയുടെ പ്രധാനപ്പെട്ട സവിശേഷത. സൗദി അറേബ്യ, ഇന്ത്യ, ചൈന, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ധനികർ ജുമൈറ ബേ ഐലൻഡ് പോലുള്ള പ്രീമിയം ലൊക്കേഷനുകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതും യു എ ഇയിലെ ശതകോടീശ്വരമാരുടെ എണ്ണത്തിലെ വർധനവിന് കാരണമായിട്ടുണ്ട്. എന്നാല്‍ ഏറ്റവും രസകരമായ എന്താണെന്ന് വെച്ചാല്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യം യു എ ഇ അല്ലെന്നുള്ളതാണ്. 340000 പേരുമായി സൗദി അറേബ്യയാണ് പശ്ചിമേഷ്യന്‍ മേഖലയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. രണ്ടാമതുള്ള യു എ എയില്‍ 240343 ഉം മൂന്നാമതുള്ള ഇസ്രായേലില്‍ 186000 ഉം ശതകോടീശ്വരന്മാരാണുള്ളത്. കൂടുതൽ യു എ ഇ വാർത്തകൾക്ക് https://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6
Comments (0)