
യുഎഇയിലെ ഈ ബാങ്കുകളിൽ ജൂൺ 1 മുതൽ മിനിമം ബാലൻസ് തുക ഉയരും, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കു
യുഎഇയിലെ ചില ബാങ്കുകൾ അക്കൗണ്ടുകളുടെ മിനിമം ബാലൻസ് 3,000 ദിർഹത്തിൽ നിന്ന് 5,000 ദിർഹമായി ഉയർത്താനൊരുങ്ങുന്നു. തീരുമാനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം ചില ബാങ്കുകൾ ഇതിനകം പുതിയ നിരക്കുകൾ നടപ്പാക്കി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. പുതിയ നയപ്രകാരം, അക്കൗണ്ടിൽ ചുരുങ്ങിയത് 5,000 ദിർഹം നിലനിര്‍ത്താൻ കഴിയാത്ത ഉപയോക്താക്കളിൽ നിന്ന് ഓരോ മാസവും 25 ദിർഹമോ അതിലധികമോ ഫീസ് ആയി ഈടാക്കും. എന്നാൽ ക്രെഡിറ്റ് കാർഡ്, വ്യക്തിഗത ലോൺ, ഓവർഡ്രാഫ്റ്റ് തുടങ്ങിയവ നിലവിലുണ്ടെങ്കിൽ ഈ ഫീസ് ഒഴിവാക്കപ്പെടും.
ഫീസ് ഒഴിവാകാനുള്ള വ്യവസ്ഥകൾ:
ആകെ ബാലൻസ് 20,000 ദിർഹത്തിലധികം ഉള്ളവർക്ക് ∙
15,000 ദിർഹത്തോളം മാസശമ്പളം ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നവർക്ക്
5,000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിൽ ശമ്പളമുള്ളവർക്കും ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ലോൺ/ഓവർഡ്രാഫ്റ്റ് ഉള്ള വർക്കും. tps://www.nerviotech.com
ഫീസ് ബാധകമാകുന്നവർ:
5,000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിൽ ശമ്പളവും ബാങ്ക് സൗകര്യങ്ങളും ഇല്ലാത്തവർക്കും ഫീസ് 25 ദിർഹം
5,000 ദിർഹത്തിന് താഴെ ശമ്പളമെത്തുന്നവർക്കും ബാങ്ക് സൗകര്യങ്ങളില്ലെങ്കിൽ 100-105 ദിർഹം വരെയുള്ള ഫീസ് അക്കൗണ്ട് തരം അനുസരിച്ച്
സാധാരണക്കാർക്ക് പുതിയ നയം വെല്ലുവിളി
മിനിമം ബാലൻസ് നിബന്ധനകൾ ബാങ്കുകൾക്ക് ലാഭം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധനായ ഡോ. ബെൻ ലെബിഗ് പറയുന്നു. ഈ നടപടി കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് സാമ്പത്തികമായി ഗുരുതരമായ ബുദ്ധിമുട്ട് സൃഷ്ടിക്കാം. ചെലവുകൾ കുറയ്ക്കുകയോ, മിനിമം ബാലൻസ് പുലർത്താൻ വായ്പയോ ക്രെഡിറ്റ് കാർഡോ എടുക്കേണ്ട അവസ്ഥ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
എന്താണ് ഒരു പരിഹാരം
വേജ് പ്രൊട്ടക് ഷൻ സിസ്റ്റം( ഡബ്ല്യുപിസി) വഴി ശമ്പളവിതരണം. ∙ പേറോൾ കാർഡുകൾ: ബാങ്ക്അക്കൗണ്ട് ഇല്ലാതെ ശമ്പളം വാങ്ങൽ. പ്രീപെയ്ഡ് സാലറി കാർഡുകൾ, ലോ-കാഷ് ബാലൻസ് അക്കൗണ്ടുകൾ, സീറോ ബാലൻസ് ഡിജിറ്റൽ അക്കൗണ്ടുകൾ എന്നിവയും പരിഗണിക്കാവുന്നതാണ്.
Comments (0)