
സ്പെയർ പാർട്സ് നൽകിയില്ല, സർവീസിനും താമസം; പ്രമുഖ കാർ കമ്പനി 30 ദിവസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവ്
ഉപഭോക്താക്കൾക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ച വരുത്തിയതിന് പ്രമുഖ കാർ കമ്പനിയായ എലൈറ്റ് മോട്ടോർ കോർപ്പറേഷനെ (ചെറി) ഒരു മാസത്തേക്ക് അടച്ചുപൂട്ടാൻ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.
ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് സ്പെയർ പാർട്സുകൾ നൽകാതിരിക്കുകയും, വിൽപ്പനാനന്തര സേവനങ്ങൾ (after-sales services) വൈകിപ്പിക്കുകയും ചെയ്തതാണ് കമ്പനിക്കെതിരായ നടപടിക്ക് കാരണം. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ എക്സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ശിക്ഷയുടെ ഭാഗമായി കമ്പനി 30 ദിവസം പൂർണ്ണമായും അടഞ്ഞുകിടക്കും.
Comments (0)