
വിദ്യാഭ്യാസ മന്ത്രാലയം കിൻഡർ ഗാർഡൻ പ്രവേശനം പുനരാരംഭിച്ചു
വിദ്യാഭ്യാസ മന്ത്രാലയം 2025-2026 അധ്യയന വർഷത്തേക്കുള്ള കിൻഡർ ഗാർഡൻവിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ വീണ്ടും ആരംഭിച്ചതായി അറിയിച്ചു.
ഇന്ന് (ചൊവ്വാഴ്ച) മുതൽ 2025 സെപ്റ്റംബർ 25 വ്യാഴാഴ്ച വരെ കുട്ടികൾക്കായി രക്ഷിതാക്കൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് രജിസ്ട്രേഷൻ സൗകര്യം ലഭ്യമായിട്ടുള്ളത്.
Comments (0)