
New traffic law in uae;പ്രവാസികളെ അറിഞ്ഞോ?യുഎഇയിൽ പുതിയ ട്രാഫിക് നിയമം: ലൈസൻസില്ലാതെ വാഹനമോടിച്ചാൽ ഇനി അഴിയെണ്ണാം
New traffic law in uae:യുഎഇ: യുഎഇയിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ ഇനി ലൈസൻസില്ലാതെ വാഹനമോടിച്ചാൽ കർശന ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎഇയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘമായാണ് കണക്കാക്കുന്നത്.എന്നാൽ മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഫെഡറൽ ട്രാഫിക് നിയമം കർശനമാക്കി കൊണ്ട് കൂടുതൽ കഠിനമായ ശിക്ഷകൾ ചുമത്താനാണ് നിലവിലെ തീരുമാനം. റോഡപകടങ്ങൾ കുറയ്ക്കുക ഗതാഗത സുരക്ഷ വർധിപ്പിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് യുഎഇയിൽ ഫെഡറൽ ട്രാഫിക് നിയമം നടപ്പിലാക്കിയത്.
എന്നാൽ പുതിയ ഫെഡറൽ നിയമപ്രകാരം ഇനി ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കനത്ത പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നൽകാനാണ് തീരുമാനം. കൂടാതെ ഈ നിയമം രാജ്യത്തെ എല്ലാ എമിറേറ്റുകൾക്കും ബാധകമാണ് എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ നിയമമനുസരിച്ച്, ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുക. നിയമലംഘനം ആദ്യമായി ചെയ്യുന്നവർക്കും ആവർത്തിക്കുന്നവർക്കും ശിക്ഷകൾ കൂടാൻ സാധ്യതയുള്ളതായും അറിയിച്ചു. ആദ്യമായി പിടിക്കപ്പെട്ടാൽ
മൂന്ന് മാസം വരെ തടവുശിക്ഷ ലഭിക്കാം.
കൂടാതെ പിഴയായി 5,000 മുതൽ 50,000 ദിർഹം വരെയും പിഴ ചുമത്താൻ സാധ്യതയുണ്ട്. വീണ്ടും നിയമം ലംഘിച്ചാൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും തടവ് ശിക്ഷ നേരിടേണ്ടി വരും. ഒപ്പം തന്നെ 20,000 ദിർഹം മുതൽ100,000 ദിർഹം വരെ കനത്ത പിഴ ചുമത്തുമെന്നും അറിയിച്ചു.
അതേസമയം ചില രാജ്യങ്ങളിലെ വിദേശ ലൈസൻസുകൾക്ക് യുഎഇയിൽ പരിമിതമായ കാലത്തേക്ക് വാഹനമോടിക്കാൻ അനുവാദമുണ്ട്. എന്നാൽ അംഗീകാരമില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിച്ചാലും കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് അറിയിപ്പ് . ഇതിൽ ആദ്യമായി പിടിക്കപ്പെട്ടാൽ 2,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ചുമത്താം.
കൂടാതെ ഈ ലംഘനം വീണ്ടും ആവർത്തിച്ചാൽ മൂന്ന് മാസം തടവും 5,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയും ചുമത്തുമെന്നും വ്യക്തമാക്കി. ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് വാഹനമോടിക്കുന്നയാൾക്കും അത് പോലെ മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ അപകടമുണ്ടാക്കും.
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിരവധി വാഹനാപകടങ്ങളാണ് നടന്നത്. അതിനാലാണ് ഈ നിയമം കർശനമാക്കാൻ മന്ത്രാലയം തീരുമാനിച്ചത്. പുതിയ നിയമം വരുന്നതോടെ യുഎഇ റോഡ് സുരക്ഷ വർധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
കൂടാതെ ഇത് റോഡപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ ഒരു യാത്രാ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ ഡ്രൈവർമാർ ആവശ്യമായ ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ പുതിയ നിയമങ്ങൾ പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ബാധകമാണെന്നും അറിയിച്ചു.
Comments (0)