
mobile number scam;പൊതുജനമേ ശ്രദ്ധിക്കുക!!മൊബൈൽ നമ്പറിലൂടെ അക്കൗണ്ടിലെ പണം തട്ടും,: വീഴരുത് ഈ ചതിക്കുഴിയിൽ: മുന്നറിയിപ്പുമായി പൊലിസ്
mobile number scam;തിരുവനന്തപുരം: പ്രമുഖ ടെലികോം കമ്പനികളുടെ ഇ സിംകാർഡ് ആക്ടിവേഷൻ എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും നിമിഷനേരം കൊണ്ട് കവരുന്നതാണ് തട്ടിപ്പെന്ന് പൊലിസ് വ്യക്തമാക്കി.
കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ സിം എടുക്കുന്നതിനായി സമ്മതിപ്പിച്ച് ഇ സിം ആക്ടിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ സിം കാർഡിന് നെറ്റ്‌വർക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ സിം പ്രവർത്തനക്ഷമമാകും. പിന്നീട് കോളുകൾ, മെസേജുകൾ, ഒ.ടി.പി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു.
ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക, വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകൾ മാത്രം തുറക്കുക, ഇ സിം സേവനങ്ങൾക്കായി ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കുക, മൊബൈൽ നെറ്റ്‌വർക്ക് നഷ്ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക, തട്ടിപ്പുകളെപ്പറ്റി ബോധവന്മാരായിരിക്കുക. തട്ടിപ്പുകാർ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതിൽ വീഴാതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്ന് പൊലിസ് അറിയിച്ചു.
തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്താൽ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബർ പൊലിസിനെ അറിയിക്കണം.
A biggest offer in iphone 16;ആവേശം…ആവേശം!!!ഐഫോണ്‍ 17 വരുന്നതിന്‍റെ ഓളം ;ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ വില കുറഞ്ഞു. കിടിലൻ ഓഫര്‍ എങ്ങനെ നേടാം? അറിയാം..
A biggest offer in iphone 16;ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 16 ശ്രേണിക്ക് വില
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ വിലക്കുറവില്‍ ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഇപ്പോള്‍ ലഭ്യമാണ്
79,999 രൂപ അടിസ്ഥാന വിലയില്‍ (128 ജിബി) ലോഞ്ച് ചെയ്‌ത ഐഫോണ്‍ 16 ഇപ്പോള്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത് 69,999 രൂപയ്‌ക്കാണ്. അതായത് ആമസോണ്‍ 10,000 രൂപയുടെ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് നല്‍കുന്നു.
ഇതിന് പുറമെ ബാങ്ക് കാര്‍ഡുകളും ഇഎംഐ ട്രാന്‍സാക്ഷനുകളും എക്‌സ്‌ചേഞ്ച് സൗകര്യവും വഴി ഇതിലും വിലക്കുറവില്‍ ഐഫോണ്‍ 16 വാങ്ങുകയുമാകാം.
6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, എ18 ബയോനിക് ചിപ്‌സെറ്റ്, ആപ്പിള്‍ ഇന്‍റലിജന്‍സ്, ഐപി68 സര്‍ട്ടിഫിക്കറ്റ്, 22 മണിക്കൂര്‍ വരെ പ്ലേബാക്ക്, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം തുടങ്ങി അനേകം ഫീച്ചറുകള്‍ ഐഫോണ്‍ 16നുണ്ട്.
2x ഒപ്റ്റിക്കല്‍ സൂം സഹിതം 48 എംപി സെന്‍സര്‍, 12 എംപി മാക്രോ ലെന്‍സ്, 12 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ ക്യാമറ വിഭാഗത്തിലുള്ളത്.
Comments (0)