Posted By Ansa Staff Editor Posted On

യുഎഇയിൽ കൂ​ട്ടു​കാ​രു​മാ​യി പ​ണ​മി​ട​പാ​ട്​ ത​ർ​ക്കം; പ്രവാസി കൊല്ലപ്പെട്ടു

പ​ണ​മി​ട​പാ​ട്​ ത​ർ​ക്ക​ത്തി​നി​ടെ പ്രവാസി കു​ത്തേ​റ്റു​മ​രി​ച്ചു. 40​കാ​ര​നാ​യ ചൈനീസ് പൗരനാണ് കുത്തേറ്റുമരിച്ചത്.​ ദു​ബായ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ലെ 36ാം നി​ല​യി​ലെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ൽ വെച്ചാണ് കു​ത്തേ​റ്റു​മ​രി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ചൈ​നീ​സ്​ വം​ശ​ജ​ൻ ഏ​ഷ്യ​ക്കാ​രി​യാ​യ ഭാ​ര്യ​യോ​ടൊ​പ്പം ഇ​വി​ടെ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

1.8 ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ പേ​രി​ലാ​ണ്​ സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ ത​ർ​ക്കമുണ്ടായ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഭാ​ര്യ അ​പ്പാ​ർ​ട്​​മെന്‍റി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഭ​ർ​ത്താ​വ്​ ഇ​വ​രെ തൊ​ട്ട​ടു​ത്ത ഫ്ലാ​റ്റി​ലേ​ക്ക്​ അ​യ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്, ത​ർ​ക്കമുണ്ടായതിന്‍റെ ശ​ബ്​​ദം കേ​ട്ടി​രു​ന്നതായും അ​ൽ​പം ക​ഴി​ഞ്ഞ്​ മുറിയിലേ​ക്ക്​ എ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ ഭ​ർ​ത്താ​വി​നെ കാ​ണു​ക​യാ​യി​രു​ന്നെ​ന്നും ഇ​വ​ർ പോലീ​സി​ൽ മൊ​ഴി​ന​ൽ​കി. നെ​ഞ്ചി​ലാ​യി​രു​ന്നു കു​ത്തേ​റ്റ മു​റി​വു​ണ്ടാ​യി​രു​ന്ന​ത്.

ഇ​യാ​ൾക്ക് സം​ഭ​വ സ്ഥ​ല​ത്തു് വെച്ചുത​ന്നെ മ​രണം സംഭവി​ച്ചി​രു​ന്നു. ദു​ബായ് പോ​ലീ​സും ഫോ​റ​ൻ​സി​ക്​ വി​ഭാ​ഗ​വും സം​ഭ​വം ന​ട​ന്ന​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ചോദ്യം ചെയ്യലില്‍ പ്ര​തി​ക​ൾ ​കു​റ്റം സ​മ്മ​തി​ച്ചു. ഇ​രു​വ​രി​ൽ നി​ന്നു​മാ​യി കൊ​ല്ല​പ്പെ​ട്ട​യാ​ൾ 1.8 ല​ക്ഷം ദി​ർ​ഹം വാ​ങ്ങി​യി​രു​ന്നെ​ന്നും ഇ​തേതു​ട​ർ​ന്നുണ്ടായ ത​ർ​ക്ക​മാ​ണ്​ കൊ​ല​യി​ൽ അ​വ​സാ​നി​ച്ച​തെ​ന്നും പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *