Posted By user Posted On

പ്രവാസികൾക്ക് സന്തോഷവാർത്തയായിഎയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ യാത്രാ ആനുകൂല്യങ്ങൾ

പ്രവാസികൾക്ക് ഇനിയും കൂടുതൽ ആനുകൂല്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്

വിദേശയാത്രക്കാരർക്കായി എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും ഗൾഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാനയാത്രകൾക്കായി ഇപ്പോൾ നിരവധി സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കും.

കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ 10 കിലോ അധിക ബാഗേജ് സൗജന്യമായി ലഭിക്കുമെന്നതാണ് പ്രധാന ആനുകൂല്യം. ഒരു കുട്ടിയോടൊപ്പം യാത്ര ചെയ്യുന്നയാൾക്ക് ഹാൻഡ് ബാഗേജ് ഉൾപ്പെടെ 47 കിലോ വരെ ബാഗേജ് കൊണ്ടുപോകാൻ കഴിയുന്ന രീതിയിലാണ് ഈ പുതിയ തീരുമാനം.

ഇതിനൊപ്പം, നിലവിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് 30 കിലോ ചെക്ക്-ഇൻ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും അനുവദിക്കുന്നതായി അറിയിപ്പുണ്ടായിരുന്നു.

ബാഗേജ് ഇല്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ‘എക്സ്പ്രസ് ലൈറ്റ്’ എന്ന പേരിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് തിരഞ്ഞെടുക്കാൻ പുതിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ യാത്രക്കാർക്ക് 3 കിലോ വരെ ഹാൻഡ് ബാഗേജ് സൗജന്യമായി കൈവശം വയ്ക്കാം. ആവശ്യമായാൽ പിന്നീട് അധിക ബാഗേജ് പണമടച്ച് ചേർക്കാനുമാകും.

അതുപോലെ, കൂടുതൽ ബാഗേജ് ആവശ്യമായ യാത്രക്കാർക്ക് 20 കിലോ വരെ അധിക ചെക്ക്-ഇൻ ബാഗേജ് പണമടച്ച് ഉൾപ്പെടുത്താവുന്നതാണ്.

വിപുലമായ സൗകര്യങ്ങളോടെയുള്ള എക്സ്പ്രസ് ബിസ് ടിക്കറ്റുകൾ ഉൾപ്പെടുത്തി ബിസിനസ് ക്ലാസിനോട് സമാനമായ അനുഭവം യാത്രക്കാർക്ക് നൽകും. ഇതിൽ 40 കിലോ വരെ ബാഗേജ്, റിക്ലൈനർ സീറ്റുകൾ, കൂടുതൽ കാൽ നീട്ടാനുള്ള സ്ഥലം, മുൻഗണനയുള്ള ചെക്ക്-ഇൻ, ഭക്ഷണ സൗകര്യം എന്നിവയും ലഭിക്കും.

സംഗീതോപകരണങ്ങൾ സൗജന്യമായി കൈവശം വയ്ക്കാം, എന്നാൽ ഭാരം 75 കിലോയ്ക്ക് മുകളിൽ പോകരുത്. അതിന് കൂടുതൽ സ്ഥലം ആവശ്യമായാൽ, അധിക സീറ്റ് ബുക്ക് ചെയ്യേണ്ടിവരും. വേണമെങ്കിൽ ചെക്ക്-ഇൻ ചെയ്യുന്നതിനായി പണമടച്ച് ഉപകരണങ്ങൾ പ്രത്യേകമായി കൊണ്ടുപോകാനും സൗകര്യമുണ്ട്.

പ്രവാസികൾക്കും വിദേശ യാത്രക്കാര്ക്കും ഏറെ പ്രയോജനപ്പെടുന്നവിധത്തിൽ ആണ് ഈ ആനുകൂല്യങ്ങൾ രൂപീകരിച്ചിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *