Posted By greeshma venugopal Posted On

ഇറാൻ–ഇസ്രയേൽ സംഘർഷം: യുഎഇയിലേക്കുള്ള കൂടുതൽ വിമാന സ‍ർവീസുകൾ റദ്ദാക്കി, യാത്രക്കാർ പെരുവഴിയിൽ

മധ്യപൂർവ ദേശത്തെ സംഘർഷ മേഖലയ്ക്ക് പുറത്തുള്ള ചില റൂട്ടുകളിൽ ദുബായ് രാജ്യാന്തര വിമാനത്താവള (ഡിഎക്സ്ബി)ത്തിലേക്കുള്ള വിമാന സർവീസുകളിൽ റദ്ദാക്കലുകൾ വർധിച്ചതായി ഫ്ലൈറ്റ്റഡാർ24, ഫ്ലൈറ്റ്അവയർ എന്നിവയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം 13 ന് ആരംഭിച്ച ഇറാൻ-ഇസ്രയേൽ പ്രതിസന്ധിയെത്തുടർന്നുണ്ടായ വ്യോമാതിർത്തിയിലെ തടസ്സങ്ങളാണ് ലോകമെമ്പാടുമുള്ള വിമാന സർവീസുകളിൽ ഈ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചത്. മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിലൊന്നായ യുഎഇ-ഇന്ത്യ വിമാന സർവീസുകളും താളം തെറ്റിയിരുന്നു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നൂറുകണക്കിന് യുഎഇ നിവാസികളും വിനോദസഞ്ചാരികളും ദുരിതത്തിലായി.കൂടുതൽ യു എ ഇ വാർത്തകൾക്ക് https://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6

ആകാശപാതയിലെ തിരക്ക് കാരണം വിമാനക്കമ്പനികൾക്ക് ഒന്നുകിൽ കൂടുതൽ ദൈർഘ്യമുള്ള വഴിതിരിച്ചുവിടലുകൾ നടത്തേണ്ടി വരുന്നു, ഇത് യാത്രാ സമയം മണിക്കൂറുകളോളം വർധിപ്പിച്ചു. കൂടാതെ, വിമാന സർവീസിനെയും ജീവനക്കാരുടെ ഷെഡ്യൂളുകളെയും ബാധിക്കാതിരിക്കാൻ വിമാനങ്ങൾ പൂർണമായും റദ്ദാക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *