
Musical Road in Fujairah;ഈ റോഡ് ഇനി പാടും,, ഈണം കേട്ട് യാത്ര ചെയ്യാം!! യുഎഇയിലും അറബ് ലോകത്തും ആദ്യമായി സംഗീതം പൊഴിക്കുന്ന റോഡ്
ദുബൈ: യുഎഇയിലും അറബ് ലോകത്തും ആദ്യമായി, ഫുജൈറയിലെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റില്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ ബീഥോവന്റെ ഒമ്പതാം സിംഫണിയുടെ മനോഹരമായ ഈണങ്ങള്‍ മുഴക്കുന്നു. ഈ മ്യൂസിക്കല്‍ റോഡിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഫുജൈറ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തില്‍, ഫുജൈറ കോടതിക്ക് മുന്നിലുള്ള ഷെയ്ഖ് ഖലീഫ സ്ട്രീറ്റില്‍ 750 മീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ ‘മ്യൂസിക്കല്‍ സ്ട്രീറ്റ്’ ഫുജൈറ ഫൈന്‍ ആര്‍ട്സ് അക്കാദമിയുടെ നൂതന സംരംഭമാണ്. പൊതു ഇടങ്ങളില്‍ കലയെ പ്രോത്സാഹിപ്പിക്കുകയും ദൈനംദിന ജീവിതവുമായി സംഗീതത്തെ സമന്വയിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
‘സംഗീതം ഒരു സാര്‍വത്രിക ഭാഷയാണ്. ഡ്രൈവിംഗിനിടയിലും അസാധാരണമായ നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിവുണ്ട്,’ ഫുജൈറ ഫൈന്‍ ആര്‍ട്സ് അക്കാദമി ഡയറക്ടര്‍ ജനറല്‍ അലി ഉബൈദ് അല്‍ ഹഫിതി പറഞ്ഞു.
‘ഈ പദ്ധതി എമിറേറ്റിന്റെ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് കലാ രംഗത്ത്, സൗന്ദര്യവും സര്‍ഗാത്മകതയും പ്രചരിപ്പിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താമസക്കാരും സന്ദര്‍ശകരും പദ്ധതിയെ ആവേശപൂര്‍വമായാണ് സ്വാഗതം ചെയ്തത്. പതിവ് യാത്രയെ ഒരു അപ്രതീക്ഷിത കലാനുഭവമാക്കി മാറ്റുന്നതില്‍ ഈ റോഡ് വിജയിച്ചതായി താമസക്കാര്‍ അഭിപ്രായപ്പെട്ടു.
Musical Road in Fujairah Plays Tune as Cars Pass Video Goes Viral Online]
Comments (0)