
ജോലി വേണോ ? ഇവിടെയുണ്ട് ; അപേക്ഷിക്കാൻ വൈകരുത് , ഖത്തർ എയർവേയ്സ് വിളിക്കുന്നു
എയർഫീൽഡ് ഓപ്പറേഷൻസ് ഓഫീസർ തസ്തികയിലേക്ക് ഖത്തർ എയർവേയ്സ് അപേക്ഷ ക്ഷണിച്ചു. നാളെയാണ് അപേക്ഷ നൽകേണ്ട അവസാന ദിവസം. വിമാനത്താവളത്തിലെ റൺവേ, ടാക്സിവേ, ഏപ്രൺ, സർവീസ് റോഡുകൾ തുടങ്ങിയ സ്ഥലങ്ങളിലെ സുരക്ഷാ പരിശോധനകളും പ്രവർത്തനങ്ങളും ഉറപ്പാക്കുകയാണ് പ്രധാന ചുമതല.
പ്രധാന ഉത്തരവാദിത്തങ്ങൾ: വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. റൺവേയിലും ടാക്സിവേയിലുമുള്ള വിദേശ വസ്തുക്കൾ (FOD) നീക്കം ചെയ്യുക. പക്ഷികളുടെയും മറ്റ് വന്യജീവികളുടെയും സാന്നിധ്യം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. കേടുപാടുപാടുകൾ റിപ്പോർട്ട് ചെയ്ത് അവ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിക്കുക.
വാഹനങ്ങൾ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അപകടങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുക. പരിചയമില്ലാത്തവർക്കായി വാഹനങ്ങളെ എയർസൈഡിൽ അകമ്പടി സേവിക്കുക.
യോഗ്യതകൾ:
ഹൈസ്കൂൾ യോഗ്യത അല്ലെങ്കിൽ തത്തുല്യം, അതോടൊപ്പം 4 വർഷത്തെ പ്രവൃത്തി പരിചയം.
അല്ലെങ്കിൽ, ബിരുദം, അതോടൊപ്പം 3 വർഷത്തെ പ്രവൃത്തി പരിചയം.
എയർപോർട്ട്/എയർലൈൻസ് സുരക്ഷാ പരിശീലന കോഴ്സുകൾ പൂർത്തിയാക്കിയിരിക്കണം.
ഖത്തർ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ സ്വന്തം രാജ്യത്തെ ലൈസൻസ് ഉണ്ടായിരിക്കണം.
എയർലൈൻ ഓപ്പറേഷൻസിലോ എയർഡ്രോം മേഖലയിലോ കുറഞ്ഞത് 4 വർഷത്തെ സൂപ്പർവൈസറി പരിചയം അഭികാമ്യം.
ഇംഗ്ലീഷ് ഭാഷയിൽ നല്ല ആശയവിനിമയ ശേഷി നിർബന്ധം.
അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 31 ആണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ തന്നെ അപേക്ഷിക്കാം https://careers.qatarairways.com/global/JobDetail/Airfield-Operations-Officer/45562
Comments (0)