
പുതിയ അധ്യായ വർഷം ; സ്കൂളുകളുടെ പരിസര സുരക്ഷാ നടപടികൾ പൂർത്തിയാക്കിയതായി ‘അഷ്ഗാൽ’
2025-2026 അധ്യയന വർഷം അടുക്കുമ്പോൾ, ഖത്തറിലെ 669 സ്കൂളുകളുടെ പരിസര സുരക്ഷാ നടപടികൾ പൂർത്തിയാക്കിയതായി. അഗ്നി സംരക്ഷണ സംവിധാനങ്ങൾ നവീകരിക്കുന്നതുൾപ്പെടെ നിലവിലുള്ള 53 സ്കൂളുകളുടെ വികസനം പൂർണ്ണമായതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാൽ’ അറിയിച്ചു.
സ്കൂൾ ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സമയങ്ങളിൽ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് മുൻതൂക്കം നൽകുമെന്ന് അധികൃതർ പറഞ്ഞു.
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്.
പഠന പ്രക്രിയയെ പിന്തുണയ്ക്കുന്ന സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം നൽകാൻ സഹായിക്കുന്നതിന് അഗ്നി സംരക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കും. വിദ്യാഭ്യാസ, വിനോദ, കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തും. സമഗ്ര പദ്ധതിയിൽ 140 സ്കൂളുകൾ മെച്ചപ്പെടുത്താനും അഷ്ഗാൽ പദ്ധതിയിടുന്നു. നിലവിലുള്ള ഏഴ് സ്കൂളുകളുടെ പുനർനിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു.
Comments (0)