
പുതിയ അധ്യായ വർഷം ; ഖത്തറിലെ ഭാവി നേതാക്കൾക്ക് ആശംസ, വിദ്യാർത്ഥികൾക്ക് ആശംസികൾ നേർന്ന് ഖത്തർ പ്രധാനമന്ത്രിയും നേതാക്കളും
2025–2026 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഖത്തറിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി ആശംസകൾ നേർന്നു. ഭാവി നേതാക്കളെന്ന നിലയിലും രാജ്യത്തിന്റെ വികസനത്തിന് പ്രധാന സംഭാവന നൽകുന്നവരെന്ന നിലയിലും അവരുടെ പങ്ക് വലുതെന്ന് അദ്ദേഹം പറഞ്ഞു..
എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയും ആംശസ കുറിച്ചു. “2025–2026 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ, എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിജയം ആശംസിക്കുന്നു. കഠിനാധ്വാനം, സ്ഥിരോത്സാഹം, സർഗ്ഗാത്മകത എന്നിവയുടെ മാതൃകകളാകാൻ നിങ്ങളിൽ ഞങ്ങൾക്ക് വലിയ വിശ്വാസമുണ്ട്. നിങ്ങളുടെ ബഹുമാന്യരായ മാതാപിതാക്കളുടെ പിന്തുണയോടെ, നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും സുസ്ഥിര വികസനം കൈവരിക്കുന്നതിലും നിങ്ങൾ പങ്കാളികളുമാണ്.”
ഖത്തറിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് വിജയകരമായ 2025–2026 അധ്യയന വർഷത്തിന് ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം ആശംസകൾ നേർന്നു. വിദ്യാർത്ഥികളെ തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളിൽ സ്കൂൾ മാനേജ്മെന്റിന്റെ സമർപ്പണത്തിന് നന്ദി പറഞ്ഞു. X-ലെ ഒരു പോസ്റ്റിൽ സ്പീക്കർ പറഞ്ഞു: “ഇന്ന്, പുതിയ 2025–2026 അധ്യയന വർഷത്തിന്റെ തുടക്കത്തോടെ നമ്മുടെ കുട്ടികൾ അവരുടെ ക്ലാസ് മുറികളിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുന്നു. എന്റെ ആൺമക്കൾക്കും പെൺമക്കൾക്കും വിദ്യാർത്ഥികൾക്കും വിജയവും മികവും നിറഞ്ഞ ഒരു സന്തോഷകരമായ അധ്യയന വർഷം ആശംസിക്കുന്നു, സർവ്വശക്തനായ അല്ലാഹു അവരുടെ അറിവിനെയും പരിശ്രമങ്ങളെയും അനുഗ്രഹിക്കട്ടെയെന്നും അവരുടെ അഭിലാഷങ്ങൾ നിറവേറ്റട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു.”
ദ്ദേഹം പറഞ്ഞു
Comments (0)