Posted By Nazia Staff Editor Posted On

new passport law;പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

new passport law; ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു. ഇതനുസരിച്ച്, ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അവരുടെ പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാന്‍ സാധിക്കും. ഇതിനായി ‘അനെക്‌സര്‍ ജെ’ (Annexure J)   എന്ന സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതി. ഇതില്‍ ദമ്പതികളുടെ ഫോട്ടോ പതിപ്പിച്ചിരിക്കണം.

വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കുള്ള ഈ ഇളവ്, പാസ്‌പോര്‍ട്ട് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള കാലതാമസവും അപേക്ഷ റദ്ദാക്കലും ഒഴിവാക്കാനായി ആണ് പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലളിതമാക്കുകയും സൗകര്യപ്രദമാക്കുകയും ചെയ്യുന്നു

അനെക്‌സര്‍ ജെ

പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് വൈവാഹിക നില സ്ഥിരീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു സംയുക്ത പ്രഖ്യാപന ഫോമാണ് അനെക്‌സര്‍ ജെ. ഇത് ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കുന്നതിനും, ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതിനും സഹായിക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിന്റെ രൂപത്തിലാണ് ഈ ഫോം സമര്‍പ്പിക്കേണ്ടതാണ്.

നടപടിക്രമങ്ങള്‍

യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട് റീഇഷ്യൂ ചെയ്യാനുള്ള അപേക്ഷയോടൊപ്പം അനെക്‌സര്‍ ജെ ഫോം സമര്‍പ്പിക്കണം. ദമ്പതികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നേരിട്ട് ഹാജരാകുകയും കോണ്‍സല്‍ ഇന്‍ ചാര്‍ജിന്റെ മുമ്പാകെ ഫോമില്‍ ഒപ്പിടുകയും വേണം. ഇത് പൂര്‍ത്തിയാക്കിയ ശേഷം, അപേക്ഷ BLS ഇന്റര്‍നാഷണലിന്റെ സെന്ററുകളില്‍ സമര്‍പ്പിക്കാം.

രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാനുള്ള ഒരേയൊരു ഓപ്ഷനാണ് അനെക്‌സര്‍ ജെ. കൂടാതെ, വിവാഹ ശേഷം സ്ത്രീകള്‍ക്ക് കുടുംബപ്പേര് മാറ്റണമെങ്കില്‍ ഈ ഫോം ഉപയോഗിക്കാം. അതേസമയം, വിവാഹ ശേഷം പേര് പൂര്‍ണ്ണമായും മാറിയാല്‍, സാധാരണ പേര് മാറ്റല്‍ നടപടിക്രമം പാലിക്കേണ്ടതായി വരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *