Posted By greeshma venugopal Posted On

ദുബായിൽ ആരോഗ്യ നിയമം വരുന്നു: ജൂലൈ മുതൽ നിയന്ത്രണങ്ങൾ കർശനമാകും

ദുബായിലെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി പുതിയ ആരോഗ്യ നിയമം പ്രാബല്യത്തിൽ വരുന്നു. 2025 ജൂലൈ അവസാനത്തോടെ നിലവിൽ വരുന്ന ഈ നിയമം, തൊഴിൽ, താമസ വിസകൾക്കായുള്ള മെഡിക്കൽ പരിശോധനകളിലും ഡ്രൈവിംഗ് ലൈസൻസുകൾക്കുള്ള ആരോഗ്യ നിയന്ത്രണങ്ങളിലും നിർണായകമായ പുതിയ വ്യവസ്ഥകൾ കൊണ്ടുവരും.

പുതിയ നിയമം ദുബായിലെ ആരോഗ്യ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിടുന്നു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, സമൂഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അപകടസാധ്യതകൾ കുറയ്ക്കുക, ആരോഗ്യപരമായ അറിവും അവബോധവും വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കൂടാതെ മാതൃ ആരോഗ്യ സംരക്ഷണത്തിനും പുതിയ നിയമം പ്രധാന്യം നൽകുന്നു. ഗർഭാവസ്ഥ, പ്രസവം, പ്രസവാനന്തര കാലഘട്ടം എന്നിവയിൽ അമ്മമാരുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പരിപാടികൾക്ക് ഇത് വഴിയൊരുക്കും എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. കൂടാതെ പ്രസവ ഇടവേളകളെക്കുറിച്ചുള്ള വിദ്യാഭ്യാസവും സുരക്ഷിതമായ ഗർഭധാരണ ആസൂത്രണത്തെക്കുറിച്ചുള്ള അവബോധവും വളർത്തും. അതേസമയം ആരോഗ്യ സംരക്ഷണ നിലവാരം ഉറപ്പാക്കാനുള്ള നിയന്ത്രണങ്ങൾ, മെഡിക്കൽ ഗവേഷണങ്ങളുടെ പ്രോത്സാഹനം, രോഗികളുടെ അവകാശ സംരക്ഷണം, സ്വകാര്യത ഉറപ്പാക്കൽ, മെഡിക്കൽ ദുരുപയോഗ ആശങ്കകൾ പരിഹരിക്കൽ എന്നിവയും നിയമത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, ആരോഗ്യത്തിനായുള്ള വ്യക്തിഗതവും കൂട്ടായതുമായ ഉത്തരവാദിത്തത്തിന് ഇത് ഊന്നൽ നൽകുന്നു.

ഒപ്പം താമസം, ബിസിനസ്സ്, നിക്ഷേപം എന്നിവയ്ക്ക് ദുബായിയെ കൂടുതൽ ആകർഷകമാക്കുക എന്ന വിശാലമായ ലക്ഷ്യവും ഈ നിയമത്തിൽ വ്യക്തമാക്കും. കൂടാതെ പുതിയ നിയമത്തിൽ ‘വ്യക്തിഗത ആരോഗ്യം’ എന്നതിനെക്കുറിച്ച് വ്യക്തമായ നിർവചനമാണ് നൽകുന്നത്. ഇത് രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളെയും ഉൾക്കൊള്ളുന്നു എന്നാണ് റിപ്പോർട്ട്..വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *