Posted By Nazia Staff Editor Posted On

online cyber fraud:ഒറ്റ ലിങ്കില്‍ ക്ലിക്ക് ചെയ്തതും 2,500 ദിര്‍ഹം നഷ്ടപ്പെട്ടു; ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ തട്ടിപ്പ്

Online cyber fraud;ദുബൈ: ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പില്‍ നഗരത്തിലെ താമസക്കാരന് 2,500 ദിര്‍ഹം നഷ്ടമായി. ഒരു ജനപ്രിയ വെബ്‌സൈറ്റില്‍ കോഫി ടേബിള്‍ വില്‍പ്പനയ്ക്ക് പരസ്യം ചെയ്ത ഇയാള്‍ക്ക്, രണ്ടാം ദിവസം വാട്‌സാപ്പില്‍ ഒരു സന്ദേശം ലഭിച്ചിരുന്നു.

‘ഒരാള്‍ മേശ വാങ്ങാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.

വിലയില്‍ ധാരണയായ ശേഷം, ‘വാങ്ങുന്നയാള്‍’ കരീം ഡെലിവറി വഴി മേശ എടുക്കാമെന്നും പണം അയയ്ക്കാന്‍ താന്‍ അയക്കുന്ന ലിങ്കില്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. 

‘ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കി, ഉടന്‍ 2,500 ദിര്‍ഹം നഷ്ടമായതായി സന്ദേശം ലഭിച്ചു,’ അദ്ദേഹം പറഞ്ഞു. കാര്‍ഡ് ബ്ലോക്ക് ചെയ്ത് ബാങ്കില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 

‘ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കേട്ടിരുന്നു, എന്നിട്ടും വീണുപോയതില്‍ എനിക്ക് ഇപ്പോള്‍ ദേഷ്യം തോന്നുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയില്‍ വ്യാപകമാകുന്ന ഈ തട്ടിപ്പിനെതിരെ കരീം മുന്നറിയിപ്പ് നല്‍കി. ‘10,000 ദിര്‍ഹം വരെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു,’ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വ്യാജ careem.com URL ഉപയോഗിച്ച് ഉപയോക്താക്കളെ വഞ്ചിക്കുന്ന ഈ തട്ടിപ്പ്, ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വ്യാജ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുന്നു.

തട്ടിപ്പിന്റെ രീതി
വില്‍പ്പനക്കാരെ സമീപിച്ച്, ‘വാങ്ങുന്നയാള്‍’ കരീം ഡെലിവറി വഴി ഇനം എടുക്കാമെന്നും കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെടുന്ന ലിങ്ക് അയക്കുന്നു. വിവരങ്ങള്‍ നല്‍കിയാല്‍, തട്ടിപ്പുകാര്‍ പണം മോഷ്ടിക്കുകയും നമ്പര്‍ നീക്കം ചെയ്യുകയും ചെയ്യും.

കരീം ‘കരീം ഡെലിവറി’ എന്ന സേവനം നല്‍കുന്നില്ല. പകരം, ‘കരീം ബോക്‌സ്’ സേവനം ദുബൈയില്‍ മാത്രം ചെറിയ ഇനങ്ങള്‍ കൈമാറുന്നതിനുള്ള സേവനമാണ് വാഗ്ദാനം ചെയ്യുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *