
uae traffic alert: പൊതുജന ശ്രദ്ധയ്ക്ക്!!!യുഎഇയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ
uae traffic alert;അബൂദബി: സ്വീഹാന്‍ റോഡ്(E20), ഷെയ്ഖ് ഖലീഫ ഇന്റര്‍നാഷണല്‍ റോജ്(E11) എന്നീ പ്രധാന ഹൈവേകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തി അബൂദബി മൊബിലിറ്റി സെന്റര്‍. വാഹമോടിക്കുന്നവര്‍ വേഗപരിധി 120ല്‍ നിന്ന് 100 ആയി വേഗപരിധി കുറയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സുരക്ഷിതമായ റോഡുകള്‍ ഉറപ്പാക്കാന്‍ ഇത് തുടര്‍ന്നും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം, അബൂദബിക്കും സ്വീഹാനും ഇടയിലുള്ള സ്വീഹാന്‍ റോഡിലെ (E20) വേഗത പരിധി മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി കുറച്ചു. അബൂദബി ഇന്‍ഡസ്ട്രിയല്‍ സിറ്റിയെ ഷെയ്ഖ് ഷഖ്ബൗട്ട് മെഡിക്കല്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡില്‍ (E11) വേഗത പരിധി മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായും പരിഷ്‌കരിച്ചു.
കഴിഞ്ഞ മാസം അബൂദബി മൊബിലിറ്റി സെന്റര്‍് E11 റോഡിലെ വേഗപരിധി കുറച്ചിരുന്നു. 2025 ഏപ്രില്‍ 14 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഗതാഗത അപകടങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള റോഡ് സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.
Comments (0)