
New system for expat send money;മിനിമം ബാലൻസും വേണ്ട, ബാങ്ക് അക്കൗണ്ടും വേണ്ട; നാട്ടിലേയ്ക്ക് പണമയയ്ക്കാം, പ്രവാസികൾക്കായി പുതിയ സംവിധാനം
New system for expat send money; അബുദാബി: വിദേശത്തേയ്ക്ക് പണമയയ്ക്കുന്നത് കൂടുതൽ സുഗമമാക്കി ഡിജിറ്റൽ പണമിടപാട് സംവിധാനം. ഡിജിറ്റൽ ആപ്പുകൾ, മൊബൈൽ ഫിൻടെക് പ്ളാറ്റ്ഫോമുകൾ തുടങ്ങിയവയുടെ സഹായത്തോടെ ഇനി പ്രവാസികൾക്ക് ഉയർന്ന ഫീസ് ഒടുക്കാതെയും നീണ്ട പ്രക്രിയകളിലൂടെ കടന്നുപോകാതെയും നാട്ടിലേയ്ക്ക് പണമയയ്ക്കാം.

യുഎഇയിൽ നിന്ന് മറ്റുള്ള രാജ്യങ്ങളിലേയ്ക്ക് പണമയയ്ക്കുന്നതിന് വളരെ കുറഞ്ഞ ഫീസ് മാത്രമാണ് മിക്ക ആപ്പുകളും ഈടാക്കുന്നത്. ചിലതിൽ സൗജന്യമായും പണമയയ്ക്കാൻ സാധിക്കും. ചില ആപ്പുകൾക്ക് രജിസ്ട്രേഷൻ ഫീസ്, മിനിമം ബാലൻസ്, ബാങ്ക് അക്കൗണ്ട് എന്നിവയും ആവശ്യമായി വരില്ല. പ്രവർത്തനക്ഷമമായ യുഎഇ മൊബൈൽ നമ്പറും ഓൺലൈൻ ബാങ്കിംഗിന് സാധിക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും മാത്രം മതിയാവും. ഇതിന് സഹായിക്കുന്ന ചില ആപ്പുകൾ പരിചയപ്പെടാം.
ബോട്ടിം
കരീം പേ
ഇ ആന്റ് മണി
ടാപ് ടാപ് സെന്റ്
ലുലു മണി
അൽ അൻസാരി എക്സ്ചേഞ്ച് ആപ്പ്
യുണിമണി ആപ്പ്
ഡിജിറ്റൽ പണമിടപാടിന് സഹായിക്കുന്ന, ലുലു എക്സ്ചേഞ്ചിന്റെ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് ലുലു മണി. ആപ്പ് വഴി ഉപഭോക്താക്കൾക്ക് 170ലധികം രാജ്യങ്ങളിലേയ്ക്ക് എളുപ്പത്തിലും സുരക്ഷിതമായും പണം അയയ്ക്കാൻ സാധിക്കും. എല്ലാ ഇടപാടുകളുടെയും റെക്കാഡ് ആപ്പിൽ സൂക്ഷിക്കും. പണം, പ്രീപെയ്ഡ് കാർഡ് അല്ലെങ്കിൽ ലിങ്ക് ചെയ്ത ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് പണം അയയ്ക്കാൻ ഈ ആപ്പ് സഹായിക്കുന്നു.
Comments (0)