Posted By Nazia Staff Editor Posted On

Dubai airport: പ്രവാസികളെ ലഗേജ് പരിശോധന ഇനിമുതൽ വേറേ രീതിയിൽ:ഇനിമുതല്‍ ലാപ്‌ടോപ് മാറ്റിവെക്കേണ്ട; പുതിയ സംവിധാനം ഇങ്ങനെ

Dubai airport: ദുബൈ: ദുബൈ ഇന്റർനാഷണൽ വിമാനത്താവളത്തിൽ (DXB) യാത്രക്കാർക്ക് ഇനി മുതൽ ലാപ്ടോപ്പുകളോ 100 മില്ലി ലിറ്ററിന് മുകളിലുള്ള ദ്രാവകങ്ങളോ ബാഗിൽനിന്ന് നീക്കം ചെയ്യാതെ തന്നെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാം. യൂറോപ്പിൽ അടുത്തിടെ നടപ്പാക്കിയ ഗ്രീൻലൈറ്റ് നടപടികൾക്ക് സമാനമായി, ബ്രിട്ടീഷ് കമ്പനിയായ സ്മിത്ത്സ് ഡിറ്റക്ഷൻ നൽകുന്ന അത്യാധുനിക ചെക്ക്പോയിന്റ് സ്കാനറുകൾ ടെർമിനലുകൾ 1, 2, 3 എന്നിവയിൽ വിന്യസിക്കുന്നതിനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ദുബൈ എയർപോർട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി.

“കഴിഞ്ഞ 10 വർഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ 20% വളർച്ച കൈവരിച്ചതിനാൽ, നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടത് അത്യാവശ്യമാണ്, ഇത് ഞങ്ങളുടെ വളർച്ചാ തന്ത്രത്തിന്റെ നിർണായക ഭാഗമാണ്,” ഗ്രിഫിത്ത്സ് പറഞ്ഞു.  ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം 2025-ന്റെ ആദ്യ പാദത്തിൽ 46 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2.3% വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇക്കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

പുതിയ സ്കാനറുകൾ ഹോൾഡ് ബാഗേജ്, പാസഞ്ചർ ബാഗേജ് സ്ക്രീനിംഗ് എന്നിവയിൽ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. “ലാപ്ടോപ്പുകളും ദ്രാവകങ്ങളും ബാഗിൽ തന്നെ വെക്കാൻ ഇത് അനുവദിക്കുന്നു, പരീക്ഷണങ്ങൾ വളരെ വിജയകരമാണ്,“ ഗ്രിഫിത്ത്സ് വ്യക്തമാക്കി. ഈ സാങ്കേതികവിദ്യയുടെ പ്രഥമ ലക്ഷ്യം സമ്പൂർണ സുരക്ഷ ഉറപ്പാക്കുകയും സ്ക്രീനിംഗിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ്. സുരക്ഷയാണ് പ്രഥമ പരിഗണന. രണ്ടാമതായി, സാങ്കേതികവിദ്യയുടെ വേഗതയും കാര്യക്ഷമതയും. ഈ രണ്ട് കാര്യങ്ങളിലും ഞങ്ങൾ സംതൃപ്തരാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. എപ്പോൾ നടപ്പിലാകും? പുതിയ സംവിധാനത്തിന്റെ പൂർണ നടപ്പാക്കൽ മെഷീനുകളുടെ ഇൻസ്റ്റാളേഷനേയും ഡെലിവറി ഷെഡ്യൂളിനേയും ആശ്രയിച്ചിരിക്കും. “പരീക്ഷണങ്ങൾ സജീവമായി നടക്കുന്നു. എല്ലാം പ്ലാൻ പ്രകാരം നീങ്ങുകയും ഡെലിവറി ഷെഡ്യൂൾ യാഥാർഥ്യമാവുകയും ചെയ്താൽ, ഈ നിയമങ്ങൾ പെട്ടെന്ന് നടപ്പിലാക്കാനാകും,” ഗ്രിഫിത്ത്സ് പറഞ്ഞു.

നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഈ സാങ്കേതികവിദ്യ ഇതിനകം പ്രവർത്തിക്കുന്നുണ്ട്. “ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടസ്സരഹിതമായ യാത്രാ അനുഭവം പ്രദാനം ചെയ്യും. ഇത് യാത്രക്കാർക്ക് ലോഞ്ചുകളിലും റെസ്റ്റോറന്റുകളിലും ഷോപ്പിംഗിനും കൂടുതൽ സമയം നൽകും,” ഗ്രിഫിത്ത്സ് അവകാശപ്പെട്ടു. വ്യോമയാന സാങ്കേതികവിദ്യയിൽ വൻ നിക്ഷേപമാണ് യുഎഇ നടത്തികൊണ്ടിരിക്കുന്നത്. അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖം തിരിച്ചറിയൽ ചെക്ക്-ഇൻ സംവിധാനം നടപ്പാക്കിയിരുന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *