
പക്ഷികൾക്കും മൃഗങ്ങൾക്കും പൊതു ഇടങ്ങളിൽ ഭക്ഷണം വലിച്ചെറിഞ്ഞാൽ ഇനി 500 കെഡി പിഴ ചുമത്തും
കുവൈറ്റ് സിറ്റി: പക്ഷികൾ, പൂച്ചകൾ തുടങ്ങിയ മൃഗങ്ങൾക്ക് ഭക്ഷണ നൽകുന്നതിനായി പൊതുസ്ഥലങ്ങളിൽ ഭക്ഷണം വലിച്ചെറിയുന്ന വ്യക്തികൾ ഇനി പിഴ അടയ്ക്കേണ്ടിവരും. 2015 ലെ 99-ാം നമ്പർ നിയമപ്രകാരം ഭേദഗതി ചെയ്ത 2014 ലെ 42-ാം നമ്പർ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമായാണ് ഇത്തരം നടപടികൾ കണക്കാക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു. നിയമത്തിലെ ആർട്ടിക്കിൾ (33) മാലിന്യമോ മാലിന്യം നിറച്ച കണ്ടെയ്നറുകളൊ വലിച്ചെറിഞ്ഞാൽ നിയമലംഘകർക്ക് 500 കുവൈറ്റ് ദിനാർ വരെ പിഴ ചുമത്തും.
പൊതു ശുചിത്വം, സമൂഹാരോഗ്യം, പരിസ്ഥിതി എന്നിവയെയും പ്രതികൂലമായി ബാധിക്കുന്ന നടപടികൾ ഒഴിവാക്കണം. പിഴകൾ ഒഴിവാക്കുന്നതിനും കുവൈറ്റിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും നിയമം പാലിക്കാനും നിയുക്ത മാലിന്യങ്ങൾ യഥായിടങ്ങളിൽ നിക്ഷേപിക്കണമെന്ന് അധികൃതർ പറഞ്ഞു.
Comments (0)