
ഇനി വേഗത്തിലെത്താം; ദുബൈ വിമാനത്താവളത്തിലേയ്ക്ക് പുതിയ പാത
രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള തിരക്ക് കുറയ്ക്കാൻ പുതിയ നീക്കവുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ). ഒന്നാമത്തെ ടെർമിനലിലേക്ക് പോകുന്ന മൂന്ന് വരി റോഡുള്ള പാലം നാലുവരിയാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഈ പാതയുടെ പണി പൂർത്തിയാകുന്നതോടെ എയർ പോർട്ടിലേക്ക് ഉള്ള യാത്ര എളുപ്പമാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
നിലവിൽ എയർ പോർട്ടിലേക്കുള്ള പാലത്തിലൂടെ മണിക്കൂറിൽ 4,200 വാഹനങ്ങൾ ആണ് സഞ്ചരിക്കുന്നത്. നാലാമത്തെ വരിയുടെ പണി പൂർത്തിയാകുമ്പോൾ ഒരു മണിക്കൂറിൽ 5,600 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും. റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും യാത്രാസമയം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് ആർടിഎ ഡയറക്ടർ പറഞ്ഞു.
നിലവിലെ ഗതാഗതം തടസ്സപ്പെടുത്താതെ പുതിയ പാലയുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ ആണ് നീക്കം. ഇതിനായി പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിക്കും. റാമ്പുകൾ ഉൾപ്പടെ 171 മീറ്ററാണ് പുതിയ പാലത്തിന്റെ നീളം. ദുബൈ ഏവിയേഷൻ സിറ്റി കോർപറേഷനും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ചേർന്നാണ് പുതിയ പാലം നിർമ്മിക്കുന്നത്.
Comments (0)