nurse defamed dubai; ആളാകാൻ നോക്കിയതാ പോല്ലാപ്പായി!!നഴ്സിന് സൂചി കുത്തേണ്ടത് എങ്ങനെയെന്ന് അറിയില്ല’, അപകീര്‍ത്തിപ്പെടുത്തല്‍;ഒടുവിൽ യുവാവിന് ഒന്നൊന്നര കുത്ത് കൊടുത്ത് കോടതി

nurse defamed dubai ദുബായിൽ വിസ പുതുക്കാനായുള്ള മെഡിക്കൽ പരിശോധനയിൽ രക്തം എടുത്ത അറബ് നഴ്‌സിനെതിരെ അപകീർത്തിപ്പെടുത്തി ഗൂഗിൾ റിവ്യൂ പോസ്റ്റിട്ട അറബ് യുവാവിന് എട്ടിന്‍റെ പണി. ദുബായ് കോടതി 5,000 ദിർഹം പിഴ ചുമത്തി. മെഡിക്കൽ ടെസ്റ്റ് എടുത്ത നഴ്‌സിന് സൂചി എങ്ങനെ കുത്തിക്കയറ്റണമെന്ന് അറിയില്ലായിരുന്നെന്ന് അപകീർത്തിപ്പെടുത്തിയായിരുന്നു നഴ്സിനെതിരെ ഇയാൾ ഗൂഗിൾ റിവ്യൂ പോസ്റ്റ് ചെയ്തത്.

 പിന്നീട്, തന്‍റെ ജോലി നിർവഹിക്കുന്നതിനിടെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് അറബ് നഴ്‌സ് പരാതി നൽകി. ഇതോടെ, അറബ് യുവാവിനെതിരായ വിധി ദുബായ് അപ്പീൽ കോടതി ശരിവെക്കുകയും 5,000 ദിർഹം പിഴ അടയ്ക്കാനും ഗൂഗിൾ റിവ്യൂ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. യുവാവിന്റെ ഫോൺ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

Emirates id in uae: ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; എങ്ങനെയെന്നല്ലേ ;അറിയാം…

Emirates id in uae: അബൂദബി: യുഎഇ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കാൻ ഒറ്റ സ്റ്റെപ്പിൽ സാധിക്കുന്ന ലളിതമായ സംവിധാനം അവതരിപ്പിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP).

പുതിയ സംവിധാന പ്രകാരം, പാസ്‌പോർട്ട് സേവനങ്ങളിൽ ഉപയോഗിക്കുന്ന രീതിക്ക് സമാനമായി പുതുക്കുന്ന ഐഡി കാർഡിന്റെ സാധുതാ കാലാവധി അപേക്ഷകന്റെ പ്രായത്തിനനുസരിച്ച് സ്വയമേവ നിർണയിക്കപ്പെടും. 21 വയസിന് മുകളിലുള്ള പൗരന്മാർക്ക് 10 വർഷം സാധുതയുള്ള ഐഡി കാർഡ് ലഭിക്കും, അതേസമയം 21 വയസിന് താഴെയുള്ളവർക്ക് അഞ്ച് വർഷത്തെ സാധുതയുള്ള ഐഡി ലഭിക്കും.

ഈ പുതിയ പ്രക്രിയ ഭരണപരമായ നടപടികൾ ലളിതമാക്കാനും, കാത്തിരിപ്പ് സമയം കുറയ്ക്കാനും, പൗരന്മാർക്ക് മെച്ചപ്പെട്ട സേവനം നൽകാനും ലക്ഷ്യമിടുന്നുവെന്ന് അധികൃതർ അറിയിച്ചു. ഒറ്റ ഘട്ടത്തിലുള്ള പുതുക്കൽ സേവനം ഇപ്പോൾ എല്ലാ ICP സേവന ചാനലുകളിലും ലഭ്യമാണ്. ഇത് രാജ്യവ്യാപകമായി എമിറാത്തികൾക്ക് വേഗമേറിയതും കാര്യക്ഷമവുമായ ഐഡി മാനേജ്മെന്റ് സാധ്യമാക്കുന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *