Posted By greeshma venugopal Posted On

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,500-ലധികം പുതിയ പൈലറ്റുമാർക്ക് നിയമനം നൽകും ; എമിറേറ്റ്‌സ്

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,500-ലധികം പുതിയ പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുകയാണെന്ന് യുഎഇയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഫസ്റ്റ് ഓഫീസർമാരെ ക്യാപ്റ്റൻ റോളിലേക്ക് മാറ്റും. 4,600 പേരെ ക്രൂ കമ്മ്യൂണിറ്റിയിലേക്ക് ഉൾപ്പെടുത്തും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ വാട്സാപ്പ് ചാനലിൽ അംഗമാകുക

2022 ന്റെ തുടക്കം മുതൽ, എയർലൈൻ ഏകദേശം 2,000 പുതിയ പൈലറ്റുമാരെ എടുത്തിട്ടുണ്ട്. ഈ വർഷം ലോകമെമ്പാടുമുള്ള 40 ന​ഗരങ്ങളിലായി എമിറേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റ് ടീം റോഡ്‌ഷോകൾ സംഘടിപ്പിക്കും.

550 ൽ അധികം പൈലറ്റുമാരെ നിയമിക്കാനാണ് ഇത്തവണ എമിറേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റ് ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ഇറ്റലിയിൽ റിക്രൂട്ട്‌മെന്റ് ടീം സെഷൻ നടപടികൾ പൂർത്തിയാക്കി. മെയ് മാസത്തിൽ അവർ നോർവേ, ഫിൻലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ വിമാന കമ്പനി സന്ദർശിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *