
എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം
എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. അടുത്ത മാസം 5,48,000 ബാരൽ പ്രതിദിനം അധികം ഉൽപാദിപ്പിക്കാനാണ് തീരുമാനം. ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ചാഞ്ചാടിയ എണ്ണവിലയിൽ മാറ്റം പ്രതിഫലിക്കും. സംഘർഷത്തിന് ശേഷം നടന്ന ആദ്യ യോഗമാണ് ഇന്നത്തേത്. പ്രതീക്ഷിച്ചതിലും വലിയ വർധനവാണ് ഇപ്പോൾ ഉൽപാദനത്തിൽ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തെ വർധനയ്ക്ക് തുല്യമാണിത്. വിപണി നിരീക്ഷിച്ച ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഓൺലൈനായി ചേർന്ന അംഗരാജ്യങ്ങളുടെ യോഗമാണ് എട്ട് രാജ്യങ്ങൾ തങ്ങളുടെ ഉൽപാദനം പ്രതിദിനം 5,48,000 ബാരല്‍ വീതം കൂട്ടാൻ തീരുമാനിച്ചത്. സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ, കുവൈത്ത്, റഷ്യ, ഇറാഖ്, കസാക്കിസ്ഥാന്‍, അള്‍ജീരിയ എന്നീ രാജ്യങ്ങളാണ് ഉല്പാദനം വര്‍ധിപ്പിക്കുക. ആഗസ്റ്റ് മുതൽ തീരുമാനം നടപ്പാവും. എണ്ണ വിപണിയുടെ സ്ഥിരതക്കുവേണ്ടിയാണ് ഈ തീരുമാനം.
Comments (0)