
കുവൈറ്റിൽ ഇന്ന് മുതൽ വെള്ളിയാഴ്ച്ച വരെ PACI വൈബ് സൈറ്റ് സേവനങ്ങളും സഹൽ’ ആപ്പ് സേവനങ്ങളും തടസപ്പെടും
സിവിൽ ഐഡി വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതു അതോറിറ്റിയുടെ (Public Authority for Civil Information – PACI) ഓൺലൈൻ സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കും. വെബ്സൈറ്റും ‘സഹൽ’ (Sahl) ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾക്ക് ഓഗസ്റ്റ് 20 ബുധനാഴ്ച മുതൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച വരെ തടസ്സമുണ്ടാകും.
സിസ്റ്റം മെയിന്റനൻസും അത്യാധുനിക അപ്ഡേറ്റുകളും നടത്തുന്നതിനായാണ് ഈ നടപടി. ഈ സമയപരിധിയിൽ PACI-യുടെ ഡിജിറ്റൽ സേവനങ്ങൾ പൂർണ്ണമായും ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു. പുതിയ മെച്ചപ്പെടുത്തലുകൾക്ക് ശേഷം സേവനങ്ങൾ ഓഗസ്റ്റ് 23 ശനിയാഴ്ച മുതൽ സാധാരണ നിലയിൽ ലഭ്യമാകും. ഈ ദിവസങ്ങളിൽ ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ PACI ഖേദം പ്രകടിപ്പിച്ചു.
Comments (0)