
palakkad adivasi infant died;മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു; ദമ്പതികളുടെ ആദ്യ കുഞ്ഞ് മരിച്ചതും ഇതേ രീതിയിൽ
palakkad adivasi infant died:പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മീനാക്ഷിപുരത്താണ് ആദിവാസി കുഞ്ഞ് കനിഷ്ക മരിച്ചത്. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിലെ പാർഥിപൻ – സംഗീത ദമ്പതികളുടെ മകളാണ്. ദമ്പതികളുടെ ആദ്യ കുഞ്ഞ് രണ്ടു വർഷം മുൻപ് സമാന രീതിയിൽ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കുഞ്ഞിന് പാൽ നല്‍കുന്നതിനിടെ അനക്കമില്ലാതെ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. മരിക്കുമ്പോൾ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ തൂക്കം വെറും 2.200ഗ്രാം മാത്രമായിരുന്നു.
അതേസമയം, ഗർഭിണികൾക്ക് ലഭിക്കേണ്ട പ്രതിമാസസഹായം ഉൾപ്പെടെ സർക്കാർ സഹായം ഒന്നും ലഭിച്ചില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. ട്രൈബൽ ഫീഡ് ജീവനക്കാർ ആരും ആദിവാസി ഉന്നതികളിൽ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും സംഗീത പറയുന്നു.
Comments (0)