Posted By greeshma venugopal Posted On

പാ​ർ​ക്കി​ങ്​ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ സൗ​ക​ര്യം വ്യാപിപ്പിച്ച് ‘പാ​ർ​ക്കി​ൻ’ ക​മ്പ​നി

ദു​ബൈ: എ​മി​റേ​റ്റി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പാ​ർ​ക്കി​ങ്​ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്​ പൊ​തു​പാ​ർ​ക്കി​ങ്​ ഓ​പ​റേ​റ്റ​റാ​യ ‘പാ​ർ​ക്കി​ൻ’ ക​മ്പ​നി. ‘പാ​ർ​ക്കി​നി’​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ല്ലാ മേ​ഖ​ല​യി​ലു​മാ​ണ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ തി​ങ്ക​ളാ​ഴ്ച ക​മ്പ​നി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ്​ അ​റി​യി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ പാ​ർ​ക്കി​ങ്​ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ സേ​വ​നം. പ്ര​ത്യേ​കി​ച്ച് ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും പൊ​തു പാ​ർ​ക്കി​ങ്ങി​നെ പ​തി​വാ​യി ആ​ശ്ര​യി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​ണി​ത്. സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ എ​ടു​ക്കു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പാ​ർ​ക്കി​ങ്​ സ​മ​യ​പ​രി​ധി​യെ കു​റി​ച്ച്​ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തു​ണ്ടാ​കി​ല്ല.

അ​തോ​ടൊ​പ്പം അ​ധി​ക​സ​മ​യം പാ​ർ​ക്ക്​ ചെ​യ്ത​തി​ന്‍റെ പി​ഴ വ​രു​ന്ന​തി​ൽ​നി​ന്നും, ഓ​രോ ത​വ​ണ പാ​ർ​ക്ക് ചെ​യ്യു​മ്പോ​ഴും പ​ണ​മ​ട​ക്കു​ന്ന​തി​ന്‍റെ പ്ര​യാ​സ​ത്തി​ൽ നി​ന്നും ഇ​തു​വ​ഴി ര​ക്ഷ​പ്പെ​ടാ​നാ​കും. പാ​ർ​ക്കി​ങ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ​ക്ക്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ത്യ​സ്​​ത​മാ​യ നി​ര​ക്കാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. സി​ലി​ക്ക​ൺ ഒ​യാ​സി​സി​ലെ സോ​ൺ ‘എ​ച്ച്​’ മേ​ഖ​ല​യി​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് 1400 ദി​ർ​ഹം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്​ സ​ബ്​​സ്ക്രി​പ്​​ഷ​ൻ. സി​ലി​ക്ക​ൺ ഒ​യാ​സി​സി​ലെ മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് 1000 ദി​ർ​ഹം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​ബ്​​സ്ക്രി​പ്​​ഷ​നു​മു​ണ്ട്. ദു​ബൈ ഹി​ൽ​സ് മേ​ഖ​ല​യി​ൽ പ്ര​തി​മാ​സം 500 ദി​ർ​ഹം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണി​ത്.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

വാ​സ​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്യൂ​ണി​റ്റി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ക​റാ​മ, അ​ൽ ഖു​സൈ​സ്, അ​ൽ കി​ഫാ​ഫ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഡ​ബ്ല്യു, ഡ​ബ്ല്യു.​പി മേ​ഖ​ല​ക​ളി​ൽ പ്ര​തി​മാ​സം 300 ദി​ർ​ഹം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​ബ്​​സ്​​ക്രി​പ്​​ഷ​നു​മാ​ണു​ള്ള​ത്. പ്ര​തി​മാ​സം 500 ദി​ർ​ഹം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന, റോ​ഡ​രി​കി​ലും പ്ലോ​ട്ട് പാ​ർ​ക്കി​ങ്ങി​നു​മു​ള്ള സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ളും പാ​ർ​ക്കി​ൻ ന​ൽ​കു​ന്നു​ണ്ട്. ദു​ബൈ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി എ, ​ബി, സി, ​ഡി എ​ന്നീ കോ​ഡു​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഇ​വ​യി​ൽ ഉ​ൾ​പ്പെ​ടും. പ്ലോ​ട്ട്​ പാ​ർ​ക്കി​ങ്ങി​ന്​ സ​ബ്‌​സ്‌​ക്രി​പ്​​ഷ​ൻ എ​ടു​ക്കു​ന്ന​തി​ലൂ​ടെ വാ​ഹ​ന​മു​ട​മ​ക​ൾ​ക്ക് 48 ശ​ത​മാ​നം വ​രെ ചെ​ല​വ്​ ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പാ​ർ​ക്കി​ൻ പ​റ​യു​ന്നു. പാ​ർ​ക്കി​ൻ വെ​ബ്‌​സൈ​റ്റ് അ​ല്ലെ​ങ്കി​ൽ ആ​പ് വ​ഴി ആ​വ​ശ്യ​മു​ള്ള സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കാം. സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ന് ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. പേ​മെ​ന്റ് അ​ട​ച്ചാ​ൽ എ​സ്.​എം.​എ​സ്​ വ​ഴി അ​റി​യി​പ്പ്​ ല​ഭി​ക്കു​ക​യും ചെ​യ്യും..https://www.nerviotech.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *