
Traffic fine in uae;0യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം
Traffic fine in uae: നിങ്ങളൊരു യുഎഇ നിവാസിയാണോ? ഒമാൻ, കുവൈത്ത്, സഊദി അറേബ്യ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ എപ്പോഴെങ്കിലും നിങ്ങൾക്ക് ഗാതാഗത നിയമലംഘനത്തിന് പിഴ ലഭിച്ചിട്ടുണ്ടോ? ഭയപ്പെടേണ്ട, ദുബൈ പൊലിസ് ആപ്പ് അല്ലെങ്കിൽ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആപ്പ് എന്നിവയിലൂടെ യുഎഇയിൽ നിന്ന് തന്നെ ഈ പിഴകൾ ഓൺലൈനായി അടക്കാൻ സാധിക്കും.

ദുബൈ പൊലിസ് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി പിഴ അടക്കുന്നത് എങ്ങനെ?
1) ദുബൈ പൊലിസ് ആപ്പ് ഓപ്പൺ ചെയ്യുക അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.dubaipolice.gov.ae.
2) മെനുവിൽ നിന്ന് “Services” (സേവനങ്ങൾ) തിരഞ്ഞെടുക്കുക.
3) ട്രാഫിക് വിഭാഗത്തിൽ, “Fines Inquiry and Payment” (പിഴ അന്വേഷണവും പണമടയ്ക്കലും) തിരഞ്ഞെടുക്കുക.
4) “Fine Source” (പിഴയുടെ ഉറവിടം) എന്ന ഡ്രോപ്പ്ഡൗൺ മെനുവിൽ, ട്രാഫിക് നിയമലംഘനം നടന്ന GCC രാജ്യം തിരഞ്ഞെടുക്കുക.
5) ട്രാഫിക് ടിക്കറ്റിൽ കാണുന്ന പിഴ നമ്പറും, പിഴ ലഭിച്ച വർഷവും നൽകുക.
6) കാപ്ച വെരിഫിക്കേഷൻ പൂർത്തിയാക്കി “Search” (തിരയുക) ക്ലിക്ക് ചെയ്യുക.
7) സിസ്റ്റത്തിൽ പിഴ ലഭിച്ചാൽ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം.
ആർടിഎ ആപ്പ് വഴി പിഴ അടക്കുന്നത് എങ്ങനെ?
1) “Services” (സേവനങ്ങൾ) ഓപ്ഷൻ തിരഞ്ഞെടുക്കുക
2) “Pay Fines for Others” (മറ്റുള്ളവർക്ക് വേണ്ടി പിഴ അടയ്ക്കൽ) തിരഞ്ഞെടുക്കുക
3) പിഴ നമ്പർ നൽകുക, തുടർന്ന് ആവശ്യപ്പെടുന്നതനുസരിച്ച് പിഴ ഉറവിടം, പിഴ ലഭിച്ച വർഷം, പിഴ നമ്പർ എന്നിവ തിരഞ്ഞെടുക്കുക.
4) വിവരങ്ങൾ നൽകിയ ശേഷം സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.
5) പിഴയുടെ വിശദാംശങ്ങൾ ലഭിച്ചു കഴിഞ്ഞാൽ, ഓൺലൈനായി പിഴ അടയ്ക്കാവുന്നതാണ്.
Comments (0)