Posted By Nazia Staff Editor Posted On

New health law in uae: ദുബായിലേക്ക് പോകുന്നവരും പ്രവാസികളും ശ്രദ്ധിക്കൂ; നിയമങ്ങളിൽ മാറ്റം, പാലിക്കാത്തവർക്കെതിരെ കർശന നടപടി

New health law in uae:ദുബായ്: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനുമുള്ള പുതിയ നിയമം നടപ്പിലാക്കി ദുബായ്. ഇതിന്റെ ഭാഗമായി ദുബായ് എമിറേറ്റിലെത്തുന്ന സഞ്ചാരികൾ ഉൾപ്പെടെ എല്ലാവരും പ്രത്യേക ആരോഗ്യപ്രോട്ടോക്കോൾ പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ബുധനാഴ്‌ച പുതിയ നിയമം പ്രഖ്യാപിച്ചത്.

പുതിയ നിയമപ്രകാരം, പകർച്ചവ്യാധികൾ ഉണ്ടായവരും രോഗമുണ്ടെന്ന് സംശയം തോന്നുന്നവരും മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അനുമതിയില്ലാതെ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളൊഴികെ മറ്റൊരിടത്തേക്കും യാത്ര ചെയ്യാനോ മാറി താമസിക്കാനോ പാടില്ല. മനഃപൂർവ്വമായോ അല്ലാതെയോ അണുബാധകൾ മറച്ചുവയ്‌ക്കുന്നതും പടർത്തുന്നതും പാടില്ലായെന്നും പുതിയ നിയമത്തിൽ പറയുന്നു. കൂടാതെ, അധികാരികളും ആരോഗ്യ സംരക്ഷണ മേഖലയിലുള്ളവരും പറയുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് രോഗം പടരാതിരിക്കാനുള്ള നടപടികൾ വ്യക്തികൾ പാലിക്കണം.

യാത്രക്കാർക്കുള്ള നിയമങ്ങൾ

അധികാരികൾ അറിയിച്ചിട്ടുള്ള ഔദ്യോഗിക ആരോഗ്യ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുക.

ദുബായിലേക്ക് പ്രവേശിക്കുമ്പോൾ കൃത്യമായ ആരോഗ്യ വിവരങ്ങൾ നൽകുക.

പകർച്ചവ്യാധി ഉണ്ടായെന്ന സംശയമോ, സ്ഥിരീകരണമോ ഉണ്ടെങ്കിൽ അത് അധികാരികളെ അറിയിക്കുക.

അധികാരികൾ നൽകുന്ന നിർദേശമനുസരിച്ച് മാസ്‌ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുക.

രോഗം ബാധിച്ചവർ അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്നും അണുബാധകൾ മറച്ചുവച്ച് രോഗം പടർത്തരുതെന്നും നിർദേശമുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *