
Jobs in amazon;നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ
Jobs in amazon:ദുബൈ: ദുബൈ നിവാസികൾക്ക് കാൽനടയായി ആമസോൺ പാക്കേജുകൾ എത്തിച്ച് അധിക വരുമാനം നേടാൻ അവസരം. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനും ആമസോൺ യുഎഇയും ചേർന്ന് ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ വ്യക്തികൾക്കും ചെറുകിട ബിസിനസ് ഉടമകൾക്കും ചെറുതല്ലാത്ത വരുമാനം നേടാനാകുമെന്ന് പ്രമുഖ യുഎഇ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്റെ സാൻഡ്‌ബോക്സ് ദുബൈ സംരംഭത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിന് അംഗീകാരം നൽകി.
Less traffic. Lower emissions. More opportunity.
Under Sandbox Dubai, and in collaboration with Amazon UAE, a new pilot is exploring on-foot last-mile deliveries, supporting flexible income, easing congestion, and reducing emissions in dense areas.
The initiative is part of… pic.twitter.com/aunQfUxl6l— Dubai Future Foundation (@DubaiFuture) August 27, 2025
പദ്ധതി പ്രകാരം, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അവരുടെ ഒഴിവുസമയം ഉപയോഗിച്ച് അവസാന മൈൽ ഡെലിവറി സേവനങ്ങളിൽ ഏർപ്പെടാം. ഉദാഹരണത്തിന്, ഒരു പലചരക്ക് കടയിൽ ജോലി ചെയ്യുന്ന മുനീർ എന്ന വ്യക്തി, ജോലിക്കിടയിൽ ആമസോൺ വാനിന്റെ ഹോൺ കേൾക്കുന്നു. തുടർന്ന് അദ്ദേഹം അവസാന മൈൽ ഡെലിവറി സേവനങ്ങൾ നടത്താൻ സഹായിക്കുകയും അടുത്തുള്ള റെസിഡൻഷ്യൽ ഏരിയയിലെ ഉപഭോക്താക്കൾക്ക് കാൽനടയായി ചെന്ന് പാക്കേജുകൾ കൈമാറുകയും ചെയ്യുന്നു.
താമസക്കാർക്കും ചെറുകിട ബിസിനസ് ഉടമകൾക്കും അവരുടെ ഒഴിവു സമയം കാര്യക്ഷമമായി വിനിയോഗിക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, ഡെലിവറി വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ ലഘൂകരിക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)