
petrol price in uae; യുഎഇയിൽ പെട്രോൾ ഡീസൽ വില പ്രഖ്യാപിച്ചു; പുതിയ വില വിവരങ്ങൾ ഇങ്ങനെ
Petrol price in uae;യുഎഇയിൽ ഇന്ന് 2025 ജൂൺ 30 ന് ജൂലൈ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ജൂലൈ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് ജൂണിലെ 2.58 ദിർഹത്തിൽ നിന്ന് ജൂലൈയിൽ 2.70 ദിർഹമാകും. (കഴിഞ്ഞ മാസത്തേക്കാൾ 12 ഫിൽസിന്റെ വർദ്ധനവ് )

സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ജൂണിലെ 2.47 ദിർഹത്തിൽ നിന്ന് ജൂലൈയിൽ 2.58 ദിർഹമാകും. (കഴിഞ്ഞ മാസത്തേക്കാൾ 11 ഫിൽസിന്റെ വർദ്ധനവ് )
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ജൂണിലെ 2.39 ദിർഹത്തിൽ നിന്ന് ജൂലൈയിൽ 2.51 ദിർഹമാകും. (കഴിഞ്ഞ മാസത്തേക്കാൾ 12 ഫിൽസിന്റെ വർദ്ധനവ് )
ഡീസൽ ലിറ്ററിന് ജൂണിലെ 2.45 ദിർഹത്തിൽ നിന്ന് ജൂലൈയിൽ 2.63 ദിർഹമാകും. (കഴിഞ്ഞ മാസത്തേക്കാൾ 18 ഫിൽസിന്റെ വർദ്ധനവ് )
Comments (0)