Posted By greeshma venugopal Posted On

യുഎഇയിൽ എല്ലാ ജോലികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എങ്ങനെ എടുക്കാം ?

എല്ലാജോലികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. പുതുതായി ജോലിക്കുകയറുന്ന ജീവനക്കാരിൽനിന്ന് സ്ഥാപന ഉടമകൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ആവശ്യപ്പെടാറുണ്ട്.ജോലിക്കുകയറുന്നവർ മുൻപ് കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന ഉറപ്പിനാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. അതേപോലെ യുഎഇ സർക്കാരുമായി ബന്ധപ്പെട്ട ജോലികൾക്കും സ്കൂൾ ജോലികൾക്കും അതത് എമിറേറ്റുകളിൽ ക്ലിയറൻസ് ആവശ്യപ്പെടാറുണ്ട്.

അതത് സ്ഥാപനങ്ങൾ ഉദ്യോഗാർഥികളിൽനിന്നു പിസിസി സമർപ്പിക്കാൻ നിർബന്ധവും യുഎഇ ഫെഡറൽ നിയമം അനുശാസിക്കുന്നില്ല. ജോലിയുടെ സ്വഭാവമനുസരിച്ചാണ് പിസിസി ആവശ്യപ്പെടാവുന്നതാണ്.

പോലീസ് ക്ലിയറൻസ് ലഭിക്കുന്ന വിധം
എമിറേറ്റ്സ് ഐഡി വഴി യുഎഇ പാസ് ഉപയോഗിച്ചുകൊണ്ട് ഓൺലൈൻ വഴി പിസിസി ലഭിക്കാൻ അപേക്ഷിക്കാം. അതത് എമിറേറ്റുകളിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് സൈറ്റുവഴിയാണ് അപേക്ഷിക്കേണ്ടത്. ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയാനും ഈ വെബ്‌സൈറ്റുവഴി സാധിക്കും. പിസിസി ലഭിക്കാൻ സർക്കാർ നിശ്ചയിച്ച നിശ്ചിതഫീസ് അടച്ചാൽ ലഭിക്കും. അപേക്ഷകർ മുൻപ് എന്തെങ്കിലും കേസുകളിൽ പെട്ടാൽ പിസിസി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.

ഉദാ: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ അവസാനിച്ചാൽപ്പോലും പിസിസി ലഭിക്കണമെന്നില്ല. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ട ആൾക്ക് പുതുതായി ഒരു സ്ഥാപനത്തിൽ ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാനും പിസിസി ലഭിക്കില്ല. ഒരാളുടെ ജോലിസംബന്ധമായ ഭാവി നിർണയിക്കപ്പെടാൻ പിസിസി വളരെ പ്രധാനപ്പെട്ട രേഖയാണ്..വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v

Comments (0)

Leave a Reply

Your email address will not be published. Required fields are marked *