
ഖത്തർ എയർവേയ്‌സ് 2026-ലെ ഖത്തർ ടോട്ടൽ എനർജീസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റുകൾക്കായി യാത്രാ പാക്കേജുകൾ പുറത്തിറക്കി.
ഖത്തർ എയർവേയ്‌സ് 2026-ലെ ഖത്തർ ടോട്ടൽ എനർജീസ് വിമൻസ് ഓപ്പൺ, ഖത്തർ എക്സോൺമൊബിൽ മെൻസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റുകൾക്കായി യാത്രാ പാക്കേജുകൾ പുറത്തിറക്കി.
ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സുമായി സഹകരിച്ചാണ് പാക്കേജുകൾ ഒരിക്കിയിട്ടുള്ളത്
അടുത്ത വർഷം ഫെബ്രുവരി 8 മുതൽ 14 വരെയും, ഫെബ്രുവരി 16 മുതൽ 21 വരെയും നടക്കുന്ന ടൂർണമെന്റുകൾ, ലോകോത്തര ടെന്നീസ് മൽസരങ്ങൾക്ക് ദോഹയിൽ വേദിയൊരുങ്ങും..
WTA 1000, ATP 500 ടൂറുകളിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ പങ്കെടുക്കാനും ദോഹയിലെ മികച്ച ആതിഥ്യവും 5-സ്റ്റാർ താമസസൗകര്യവും ആസ്വദിക്കാനും താൽപര്യമുള്ള ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികൾക്ക് ഇപ്പോൾ പാക്കേജുകൾ ബുക്ക് ചെയ്യാം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ ഖലീഫ ഇന്റർനാഷണൽ ടെന്നീസ് കോംപ്ലക്സിൽ മൽസരിക്കുമ്പോൾ, ദോഹയിലെ മനോഹരമായ കാലാവസ്ഥയും സാംസ്കാരിക അനുഭവങ്ങൾ മുതൽ സാഹസിക വിനോദങ്ങൾ വരെ നീളുന്ന നിരവധി വിനോദങ്ങളും ആസ്വദിക്കാൻ യാത്രക്കാർക്ക് അവസരം ലഭിക്കും.
ഈ പാക്കേജുകൾ ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സിലൂടെ ഫ്ലൈറ്റ്, ഹോട്ടൽ പാക്കേജുകളായി ബുക്ക് ചെയ്യാവുന്നതാ
ഖത്തർ ടോട്ടൽ എനർജിസ് വിമൻസ് ഓപ്പൺ, ഖത്തർ എക്സോൺമൊബിൽ മെൻസ് ഓപ്പൺ എന്നിവ അടുത്ത് വരുന്ന സാഹചര്യത്തിൽ, ഈ പാക്കേജുകൾ മികച്ച യാത്രാസൗകര്യങ്ങളും മൽസരങ്ങൾ കാണുന്നതിനുള്ള പ്രത്യേക പ്രവേശനവും ലഭിക്കും.
2025-ൽ ഒമ്പതാം തവണയും സ്‌കൈട്രാക്‌സ് തിരഞ്ഞെടുത്ത ലോകത്തിലെ മികച്ച എയർലൈനായ ഖത്തർ എയർവേയ്‌സിലൂടെ യാത്ര ചെയ്യുമ്പോൾ, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന ടെന്നീസ് ആരാധകർക്ക് എല്ലാ യാത്രയും ആസ്വദിക്കാൻ അവസരം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.” ഖത്തർ എയർവേയ്‌സിൻ്റെ ടെന്നീസ് യാത്രാ പാക്കേജുകളിൽ ദോഹയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, നാലോ അഞ്ചോ നക്ഷത്ര ഹോട്ടലുകളിലെ താമസം, സെന്റർ കോർട്ടിൽ നടക്കുന്ന എല്ലാ മത്സരങ്ങളും കാണാനുള്ള പ്രവേശനം, ഒപ്പം ഫാൻസോണിലേക്കുള്ള പ്രവേശനം എന്നിവ ഉൾപ്പെടുന്നു.
https://chat.whatsapp.com/I57Y1vjPdjHBzysxeMFzNC?mode=ac_t
Comments (0)