
ഖത്തറിലെ സെപ്റ്റംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു
ഖത്തർ എനർജി ഇന്ന് ഖത്തറിലെ 2025 സെപ്റ്റംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡീസൽ വിലയിൽ മാറ്റമില്ല, 91-ഒക്ടേൻ പ്രീമിയം ഗ്യാസോലിൻ, 95-ഒക്ടേൻ സൂപ്പർ, പ്രീമിയം ഗ്യാസോലിൻ എന്നിവയുടെ വിലയും മാറ്റമില്ലാതെ തുടരും.
ജൂലൈ മാസം ഡീസലിന് ലിറ്ററിന് 2.05 റിയാലായും 95-ഒക്ടെയ്ൻ ഗ്യാസോലിൻ (സൂപ്പർ) വില 2.00 റിയാലായും 91-ഒക്ടെയ്ൻ ഗ്യാസോലിൻ (പ്രീമിയം) വില ലിറ്ററിന് 1.95 റിയാലായും ഖത്തർ എനർജി നിശ്ചയിച്ചിരുന്നു.
Comments (0)