The Qatar Ministry of Commerce has ordered a one-month shutdown of Fresh Phil Foods Company for packaging and reselling spoiled food products of unknown origin, violating consumer protection laws.
Posted By user Posted On

പൊതുജനാരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒരു സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് വാണിജ്യ മന്ത്രാലയം

ഉപഭോക്തൃ സംരക്ഷണ നിയമം നമ്പർ 8, 2008-ലെ ആർട്ടിക്കിൾ (13-7) ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് റിറ്റോസ് ബേക്കറി ആൻഡ് ട്രേഡിംഗ് കമ്പനി അടച്ചുപൂട്ടാൻ വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.

തങ്ങളുടെ ഔദ്യോഗിക ‘X’ പ്ലാറ്റ്‌ഫോം അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, ഒരു മാസത്തേക്കാണ് ബേക്കറി അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ചത് ഉത്ഭവം അറിയാത്ത ഉൽപ്പന്നങ്ങൾ ആണെന്നും പൊതുജനാരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തത്.

ഉപഭോക്താക്കളെ സംരക്ഷിക്കാനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *